ജിമെയിൽ അക്കൗണ്ട് നഷ്ടമാകുമോ? സ്റ്റോറേജ് പോളിസിയിൽ മാറ്റം വരുത്തി ഗൂഗിൾ

By online desk .14 12 2020

imran-azhar

 

 

ഗൂഗിൾ കഴിഞ്ഞ ദിവസങ്ങളിലായി സ്റ്റോറേജ് പോളിസിയിൽ സ്വീകരിച്ച നയം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ആകെ ചർച്ചയാവുകയാണ്. 2021 ജൂൺ ഒന്നുമുതൽ ഗൂഗിൾ തങ്ങളുടെ സൗജന്യ ക്ലൗഡ് സ്റ്റോറേജ് പോളിസിയിൽ മാറ്റം വരുത്തുന്നു. ആക്ടീവ് അല്ലാത്ത ജിമെയിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുകയും സൗജന്യ ക്ലൗഡ് സ്റ്റോറേജിന് പരിധി നിശ്ചയിക്കുകയും ചെയ്യുമെന്നതാണ് പുതിയ നയം. അധിക സ്റ്റോറേജിന് കൂടുതൽ പണം നൽകേണ്ടതായും വരും. കോവിഡ് വ്യാപനത്തോടെ ഇരട്ടിയായി വർദ്ധിച്ച ഇന്റർനെറ്റ് ഉപയോഗത്തെ പരമാവധി ഉപയോഗിക്കുകയാണ് ഗൂഗിൾ ഇപ്പോൾ. ഇതുവഴി വിപണിയിൽ കൂടുതൽ ലാഭം കൊയ്യാനുള്ള ആസൂത്രണമാണ് ആണ് ഗൂഗിൾ ഇപ്പോൾ നടത്തുന്നത്. എന്നാൽ, സ്റ്റോറേജ് ഉപയോഗം അലക്ഷ്യമായി ചെയ്യാതെ കൃത്യമായി ഉപയോഗപ്പെടുത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് നയം മാറ്റത്തിലൂടെ തങ്ങൾ ലക്ഷ്യമിടുന്നത് എന്നാണ് ഗൂഗിളിന്റെ വാദം.

 

മുൻപ് ഗൂഗിളിൽ പുതുതായി അക്കൗണ്ട് തുടങ്ങുന്ന ആൾക്ക് 15 ജിബി ക്ലൗഡ് സ്റ്റോറേജ് സ്പേസ് സൗജന്യമായി ലഭിക്കുമായിരുന്നു. ഇത് വർഷങ്ങളോളം ഉപയോക്താവിന് ഉപയോഗിക്കാനും സാധിക്കും. മൈക്രോസോഫ്റ്റിനെയും ആപ്പിളിനെയും ഒക്കെ താരതമ്യപ്പെടുത്തുമ്പോൾ ഈ സ്റ്റോറേജിന് വലിപ്പം ഏറെ വലുതാണ്. വ്യക്തികളുടെ ജിമെയിൽ ഗൂഗിൾ ഡ്രൈവ് എന്നിവയിൽ സേവ് ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും ഈ 15 ജിബിക്കുള്ളിൽ സൂക്ഷിക്കാനാകും. ഗൂഗിൾ ഡോക്സ്, ഷീറ്റ്സ്, ഡ്രോയിങ്സ് എന്നിവയെല്ലാം വിവിധ കാലങ്ങളിലായി ഗൂഗിൾ ഉപയോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളതാണ്. ഈ ഫയലുകൾ എല്ലാം ഗൂഗിൾ ലഭ്യമാക്കിയ 15 ജിബി ക്ലൗഡ് സ്റ്റോറേജിലെക്കാകും സംഭരിക്കുക.

 

സ്റ്റോറേജ് അൺലിമിറ്റഡ് ആയതിനാൽ ഫോണിൽ സംഭരിക്കുന്ന സകല ഡിജിറ്റൽ വേസ്റ്റുകളും സ്വീകരിക്കേണ്ട ഉത്തരവാദിത്വം ഗൂഗിൾ ഫോട്ടോസിന്റെ തലയിലായി പിന്നീട്. എന്നാൽ 2021 ജൂൺ ഒന്നുമുതൽ അനാവശ്യമായ ഫോട്ടോകളും വീഡിയോകളും ഒക്കെ ഗൂഗിൾ ഫോട്ടോസിൽ സേവ് ചെയ്യാൻ പറ്റില്ല. ജൂൺ 1 മുതൽ സൗജന്യ സ്റ്റോറേജ് സ്പേസ് ഇല്ലാതാവുകയാണ്. ഗൂഗിൾ ഫോട്ടോസിൽ പരിധിയില്ലാതെ എത്ര ഫോട്ടോകളും വീഡിയോകളും വേണമെങ്കിലും സേവ് ചെയ്യാമെന്ന് രീതിക്ക് ഇതോടെ അവസാനം ആവുകയാണ്.

 

നൂറുകോടിയിലേറെ ഉപയോക്താക്കളുള്ള ഗൂഗിളിന് അവർക്കെല്ലാം തന്നെ സൗജന്യമായി ക്ലൗഡ് സ്റ്റോറേജ് നൽകുക എന്നത് അപ്രായോഗികമാണെന്നാണ് കമ്പനിയുടെ വാദം. ലോക്ഡൗണിന് ശേഷം ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചതോടെ വൻതോതിൽ ഡേറ്റാ വിനിയോഗം ഉയർന്നു. അതിനനുസരിച്ച് ഉപയോക്താക്കൾക്ക് കൂടുതൽ സ്പേസ് ആവശ്യമായ വരുന്നുവെന്നും ഗൂഗിൾ പറയുന്നു. ജിമെയിൽ ഗൂഗിൾ ഡ്രൈവ് ഗൂഗിൾ ഫോട്ടോസ് എന്നിവയിലേക്ക് മാത്രമായി പ്രതിദിനം 43 ലക്ഷം ജിബി ആണ് അപ്‌ലോഡ് ചെയ്യപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് യഥാർത്ഥ ആവശ്യക്കാർക്ക് ഉപയോഗപ്രദം ആകുന്ന രീതിയിൽ സ്റ്റോറേജ് സേവനം ലഭ്യമാക്കാൻ ഗൂഗിൾ തീരുമാനിച്ചത്.

 

ഗൂഗിൾ ലഭ്യമാക്കുന്ന 15 ജിബി സൗജന്യ സ്റ്റോറേജ് അവസാനിച്ചാൽ ഉപയോക്താവ് പണം നൽകി അധിക സ്റ്റോറേജ് വാങ്ങേണ്ടിവരും. ഇതിനായി ഒരു പദ്ധതിയും ഗൂഗിൾ ആരംഭിച്ചിട്ടുണ്ട്. ഗൂഗിൾ വൺ പദ്ധതി അനുസരിച്ച് 130 രൂപയ്ക്ക് 100 ജിബി ലഭ്യമാകും. 210 രൂപ പ്രതിമാസം നൽകിയാൽ 200 ജിബി സ്റ്റോറേജ് കിട്ടും. 6500 രൂപയ്ക്ക് മാസം 20 ജിബി സ്പേസ് നൽകുന്നതുൾപ്പെടെയുള്ള പാക്കേജുകളും ഗൂഗിൾ ഒരുക്കിയിട്ടുണ്ട്. നിലവിൽ ഗൂഗിൾ വൺ സേവനം ഉപയോഗപ്പെടുത്തുന്ന ഉപയോക്താക്കൾക്ക് ഈ നയംമാറ്റം ബാധിക്കില്ലെന്നാണ് ഗൂഗിൾ വാദിക്കുന്നത്. മാസങ്ങളായി ജിമെയിൽ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിക്കാത്തവരുടെ അക്കൗണ്ടുകൾ ഡിലീറ്റ് ഇതോടെ ആകുകയും ചെയ്യും.

 

 

OTHER SECTIONS