സന്ധ്യ ദേവനാഥന്‍ മെറ്റ ഇന്ത്യ മേധാവി

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു.

author-image
Shyma Mohan
New Update
സന്ധ്യ ദേവനാഥന്‍ മെറ്റ ഇന്ത്യ മേധാവി

ന്യൂഡല്‍ഹി: ഫേസ്ബുക്കിന്റെ മാതൃകമ്പനിയായ മെറ്റാ ഇന്ത്യയുടെ പുതിയ മേധാവിയായി സന്ധ്യ ദേവനാഥനെ നിയമിച്ചു. അജിത് മോഹന്‍ രാജിവെച്ചതോടെയാണ് പുതിയ മേധാവിയെ നിയമിച്ചത്. 2023 ജനുവരി 1ന് സന്ധ്യ മെറ്റ ഇന്ത്യ വൈസ് പ്രസിഡന്റായി ചുമതല ഏറ്റെടുക്കും. ഏഷ്യ പസഫിക് നേതൃസംഘത്തിലും സന്ധ്യ ഭാഗമാകും.

ബാങ്കിംഗ്, പേയ്മെന്റ്, ടെക്നോളജി എന്നിവയില്‍ 22 വര്‍ഷത്തെ കരിയറും അന്താരാഷ്ട്ര തലത്തിലുള്ള പരിചയവും സന്ധ്യക്കുണ്ട്. 2000ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ മാനേജ്‌മെന്റ് സ്റ്റഡീസ് ഫാക്കല്‍റ്റിയില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ സന്ധ്യ 2016ലാണ് മെറ്റയില്‍ ചേര്‍ന്നത്.

കമ്പനിയുടെ സിംഗപ്പൂര്‍, വിയറ്റ്‌നാം ബിസിനസുകളും വിവിധ ടീമുകളും തെക്കുകിഴക്കന്‍ ഏഷ്യയിലെ ഇ-കൊമേഴ്സ് സംരംഭങ്ങളും കെട്ടിപ്പടുക്കാന്‍ വലിയ പങ്ക് വഹിച്ചയാളാണ് സന്ധ്യ.മെറ്റായിലെ വിമന്‍@എപിഎസിയുടെ എക്സിക്യൂട്ടീവ് സ്പോണ്‍സറും ഗെയിമിങ്ങ് വ്യവസായത്തിലെ മെറ്റയുടെ സംരംഭമായ പ്ലേ ഫോര്‍വേഡിന്റെ ആഗോള തലത്തിലെ ലീഡിങ്ങ് പേഴ്‌സണാലിറ്റിയുമാണ് സന്ധ്യ. ഇന്ത്യയില്‍ മെറ്റയുടെ വളര്‍ച്ചക്ക് സന്ധ്യക്ക് കൂടുതല്‍ സംഭാവനകള്‍ നല്‍കാന്‍ കഴിയട്ടെ എന്ന് പുതിയ പ്രഖ്യാപനത്തില്‍ മെറ്റ ആശംസകള്‍ അറിയിച്ചു.

 

 

Meta India Head Sandhya Devanathan