Moto G82 5G : ജൂൺ 7 ന് ഇന്ത്യയിൽ എത്തും

ഈ ഫോണിനായി ഒരു പ്രത്യേക ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റും അവതരിപ്പിച്ചിട്ടുണ്ട്. ഫോണ്‍ പുറത്തിറങ്ങുന്നതിന് അനുബന്ധിച്ചുള്ള ഓഫറുകള്‍ ഇതില്‍ ലഭ്യമാകും. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന്, 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. സ്‌നാപ്ഡ്രാഗൺ 695 5ജി എസ്ഒസി ചിപ്പാണ് ഇതില്‍

author-image
santhisenanhs
New Update
 Moto G82 5G : ജൂൺ 7 ന് ഇന്ത്യയിൽ എത്തും

മോട്ടോ ജി82 5ജി ജൂൺ 7 ന് ഇന്ത്യയിൽ പുറത്തിറങ്ങും. ഒരു ടീസറിലൂടെയാണ് ഔദ്യോഗികമായി പുറത്തിറക്കുന്ന തീയതി മോട്ടറോള സ്ഥിരീകരിച്ചത്. അതേസമയം ഈ ഫോണിനായി ഒരു പ്രത്യേക ഫ്ലിപ്പ്കാർട്ട് മൈക്രോസൈറ്റും അവതരിപ്പിച്ചിട്ടുണ്ട്. ഫോണ്‍ പുറത്തിറങ്ങുന്നതിന് അനുബന്ധിച്ചുള്ള ഓഫറുകള്‍ ഇതില്‍ ലഭ്യമാകും.

120ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഈ ഫോണിന്, 5,000 എംഎഎച്ചാണ് ബാറ്ററി ലൈഫ്. സ്‌നാപ്ഡ്രാഗൺ 695 5ജി എസ്ഒസി ചിപ്പാണ് ഇതില്‍.

ഇന്ത്യയിലെ മോട്ടോ ജി സീരീസിലെ അടുത്ത സ്മാർട്ട്‌ഫോണിന്റെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോട്ടറോള ട്വിറ്ററിൽ പോസ്റ്റ് ചെയ്തത് ഇങ്ങനെയയാണ്. മോട്ടോ ജി82 5ജി ലോഞ്ച് തീയതി ജൂൺ 7-നാണ്.

ഫോൺ രാജ്യത്ത് ഔദ്യോഗികമായി എത്തിയാലുടൻ ഫ്ലിപ്പ്കാർട്ട്, റിലയൻസ് ഡിജിറ്റൽ, മറ്റ് പ്രധാന റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവയിൽ ഉപകരണം വാങ്ങാൻ ലഭ്യമാകും.

നേരത്തെ സൂചിപ്പിച്ചതുപോലെ, 5G സ്മാർട്ട്‌ഫോൺ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്, ഇതില്‍ ഫോണിന്‍റെ പ്രധാന സവിശേഷതകൾ വ്യക്തമാണ്.

മൈക്രോസൈറ്റ് അനുസരിച്ച്, ഈ റൈഞ്ചിലുള്ള ഫോണില്‍ 50 മെഗാപിക്സൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) ക്യാമറ ഉള്‍പ്പെടുന്ന ആദ്യത്തെ ഫോണായിരിക്കും ഇത് എന്നാണ് പ്രധാന അവകാശവാദം.

മോട്ടറോള ഈ ഫോണിനായി ഒരു പ്രത്യേക ലോഞ്ച് ഇവന്റ് നടത്തുമോ എന്ന് ഇതുവരെ വ്യക്തമല്ല. ലോഞ്ച് ചെയ്യുന്ന സമയവും പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപന സമയത്തായിരിക്കും മോട്ടോ ജി82 5ജിയുടെ വില വെളിപ്പെടുത്തുക.

ഈ ഫോണ്‍ യൂറോപ്പിൽ കഴിഞ്ഞ മാസമാണ് ആദ്യമായി അവതരിപ്പിച്ചത്, അവിടെ മോട്ടോ ജി82 5ജി 6ജിബി റാം+ 128ജിബി സ്റ്റോറേജ് പതിപ്പിന്‍റെ 329.99 യൂറോയാണ് വില, അതായത് 26,500 രൂപ. രണ്ട് നിറങ്ങളിലാണ് ഫോൺ വരുന്നത്: മെറ്റിയോറൈറ്റ് ഗ്രേ, വൈറ്റ് ലില്ലി.

1,080x2,400 പിക്സൽ റെസല്യൂഷനുള്ള 6.6 ഇഞ്ച് ഫുൾ-എച്ച്ഡി + എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഈ ഫോണിന് ഉള്ളത്. ഡിസ്‌പ്ലേ 120 ഹെര്‍ട്സ് റിഫ്രഷ് നിരക്കിലുള്ള 402പിപിഐ പിക്‌സൽ സാന്ദ്രത സ്ക്രീനാണ് ഈ ഫോണില്‍ മോട്ടറോള വാഗ്ദാനം ചെയ്യുന്നത്.

ആൻഡ്രോയിഡ് 12 ഒഎസില്‍ ഈ ഫോണ്‍ റൺ ചെയ്യുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1ടിബിവരെ അപ്‌ഗ്രേഡ് ചെയ്യാവുന്ന 128GB ഇൻബിൽറ്റ് സ്റ്റോറേജാണ് ഈ ഫോണിനുള്ളത്.

ഫോട്ടോഗ്രാഫിക്കായി, മോട്ടറോള 50 മെഗാപിക്സൽ പ്രൈമറി സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഈ ഫോണിനുണ്ട്. 2-മെഗാപിക്സൽ മാക്രോ ക്യാമറയും 118-ഡിഗ്രി ഫീൽഡ്-ഓഫ്-വ്യൂ ഉള്ള 8-മെഗാപിക്സൽ അൾട്രാ-വൈഡ്- ആംഗിൾ ക്യാമറയും ഇതിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഫോണിൽ 16 മെഗാപിക്സൽ ക്യാമറയുണ്ട്.

Moto G82 5G SmartPhone motorolo