ബി 4 ബ്ലേസുമായി സഹകരിച്ച് ന്യൂസ് നെറ്റ്വർക്കുകൾ ; ഡിജിറ്റൽ റീച്ചില്‍ ഇനി വിപ്ലവം

By online desk .09 11 2020

imran-azhar

 

 

ബി 4 ബ്ലേസ് എന്റർടൈൻമെന്റ് വെബ്‌സൈറ്റുമായി സഹകരിച്ച് കൂടുതൽ മാധ്യമങ്ങൾ. ഇത്തവണ മാധ്യമ ഭീമനായ അവെനിർ ടെക്‌നോളജി വിനോദ വാർത്താ പ്ലാറ്റ്‌ഫോമായ സിനിമാവില്ലയ്ക്കായാണ് ബി 4 ബ്ലേസുമായി ഒന്നിച്ചു പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. വിനോദ, വിപണന സേവനങ്ങളുടെ സഹകരണത്തിനായി ബി 4 ബ്ലെയ്സ്, ബി 4 ഹോസ്റ്റിംഗ് എന്നിവയുമായാണ് അവെനിർ ടെക്‌നോളജി അവരുടെ പ്രവർത്തനം ആരംഭിച്ചത്.

 

ഡിജിറ്റൽ മീഡിയയുടെ തന്നെ വിശാലമായ രംഗത്തെ മുൻനിര കമ്പനികളിലൊന്നാണ് അവെനിർ ടെക്നോളജി. ഗുഡ്‌വിൽ എന്റർടൈൻമെന്റ്, ഫ്രൈഡേ ഫിലിം ഹൗസ്, ഇ 4 എന്റർടൈൻമെന്റ്, ഗോപി സുന്ദർ മ്യൂസിക് കമ്പനി, അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ദി പ്രൈംടൈം തുടങ്ങി നിരവധി പ്രമുഖ നിർമ്മാണ കമ്പനികളുമായി അവെനിർ ടെക്നോളജിയ്ക്ക് ഇതിനകം തന്നെ പങ്കാളിത്തമുണ്ട്.ബി 4 ബ്ലെയ്‌സ് ജയ്ഹിന്ദ് ടിവി, ശാന്തിഗിരി ആശ്രമം എന്നിവയുമായി പ്രവർത്തിച്ചുവരുകയാണ്.


അയ്യപ്പൻ ശ്രീകുമാർ സ്ഥാപിച്ച ബി 4 ബ്ലേസ് വെബ്സൈറ്റുമായുള്ള സഹകരണത്തിലൂടെ ന്യൂസ് നെറ്റ്വർക്കുകൾക്ക് ഡിജിറ്റൽ റീച്ചിൽ മികച്ച വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അവെനിർ ടെക്‌നോളജിയുടെ സ്ഥാപകനായ ഇർഷാദ് എം ഹസ്സൻ പറഞ്ഞത്.

 

മലയാള ചലച്ചിത്ര വ്യവസായത്തിൽ ബി 4 ബ്ലേസിനു വലിയ പ്രസിദ്ധിയാണ് ഉള്ളത്. സിനിമ ന്യൂസ് വെബ് സൈറ്റുകളെയും സോഷ്യൽ മീഡിയ പേജുകളെയും കേന്ദ്രീകരിച്ചാണ് ഇവരുടെ പ്രവർത്തനം. ബി 4 ബ്ലേസ് വെബ്സൈറ്റുമായുള്ള സഹകരണത്തോടെ, വാർത്ത നെറ്റ് വർക്കുകളുടെ വ്യാപ്തി കൂട്ടാനും വാർത്തകൾ കൂടുതൽ പേരിലേക്ക് എത്തിച്ചേരാനും മറ്റ് സൈറ്റുകളെ ഇവർ സാങ്കേതികപരമായി സഹായിക്കുന്നു.

 

പ്രമുഖ കമ്പനികൾ ഈ ആശയത്തെ പിന്തുണച്ചതിൽ സന്തോഷമുണ്ടെന്നും മാധ്യമങ്ങളുമായുള്ള സഹകരണം വർദ്ധിപ്പിക്കുന്നതിന് ഡിസംബർ മാസത്തോടെ 50 പേരെ കൂടി ഉൾപ്പെടുത്താൻ പദ്ധതിയുണ്ടെന്നും ബി ഫോർ ബ്ലേസ്‌ മാനേജിംഗ് ഡയറക്ടർ അയ്യപ്പൻ ശ്രീകുമാർ പറഞ്ഞു.

 

 

 

OTHER SECTIONS