നോക്കിയ 8110 വീണ്ടും വരുന്നു

By Ambily chandrasekharan.14 Mar, 2018

imran-azhar

 

വീണ്ടും പഴയ ഫോണ്‍ യുഗത്തിലേക്കൊരു തിരിഞ്ഞു നോട്ടം. ഇതാ വരുകയാണ് നോക്കിയ 8110 വീണ്ടും വിപണന രംഗത്ത്. പഴയകാല നോക്കിയ ഫോണുകളുടെ ആരാധകരെ തൃപ്തിപ്പെടുത്താന്‍ പലവഴികള്‍ നോക്കുകയാണ് എച്ച്എംഡി ഗ്ലോബല്‍. ഇരുപത് വര്‍ഷം മുമ്പ് കമ്പനി അവതരിപ്പിച്ച 8110 എന്ന മോഡലാണ് പുനര്‍ജനിച്ചിരിക്കുന്നത്. 3310 എന്ന മോഡലും നോക്കിയ പുതുക്കിയിറക്കിയിരിക്കുകയാണ്. പുതിയ രൂപത്തില്‍ ഇറങ്ങുന്ന ഈ ഫോണിനെ നോക്കിയ 8110 റീലോഡഡ് എന്ന് വിളിക്കുന്നു. എന്നാല്‍ ഇരുഫോണുകളും തമ്മില്‍ ചില വ്യത്യാസങ്ങള്‍ നില നില്‍ക്കുമ്പോഴും പ്രധാന സാമ്യങ്ങള്‍ അതേപടി നിലനിര്‍ത്താന്‍ നോക്കിയ ശ്രദ്ധിച്ചിട്ടുണ്ട് ന്നെത് മറ്റൊരു പ്രത്യേകതയാണ്.

പഴയ ഫോണിന്റെ 'ബനാനാ' ആകൃതിയാണ് നിലനിര്‍ത്തിയ പ്രധാന ഘടകം എന്നത്. എന്നാല്‍ 4ജി ലഭ്യതയുളള ഈ ഫോണില്‍ പഴയതിലുണ്ടായിരുന്ന ആന്റിന ഇതില്‍ ഒഴിവാക്കിയിട്ടുമുണ്ട്. കൂടാതെ 320*240 റെസലൂഷന്‍ മാത്രമാണ് ഡിസ്‌പ്ലേ വലിപ്പം. മെയ്മാസത്തോടെ ഇന്ത്യയിലെത്തുമ്പോള്‍ 5000 രൂപ അടുത്തായിരിക്കും വില.'ബനാനാ' ആകൃതിയും സ്ലൈഡറും കാണുന്നവരില്‍ രണ്ട് അഭിപ്രായങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇവ ഒഴിവാക്കാമായിരുന്നുവെന്ന അഭിപ്രായങ്ങളുൂം നിലനില്‍ക്കുന്നു.എന്നാല്‍ ഈ മോഡലിന്റെ മുഖമുദ്രതന്നെ അവയായതുകൊണ്ട് തന്നെ വിപണി എങ്ങനെ ഈ മോഡലിനെ സ്വീകരിക്കുമെന്ന് കണ്ടറിയണ്ടതു തന്നെയാണ്.

OTHER SECTIONS