ക്വാണ്ടിഫി തലസ്ഥാനത്തും

By online desk .27 11 2020

imran-azharതിരുനന്തപുരം: അപ്ലൈഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ സയന്‍സ് ഇതര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ ക്വാണ്ടിഫി തലസ്ഥാനത്തും പ്രവര്‍ത്തനം തുടങ്ങുന്നു. രാജ്യത്ത് ബാംഗ്ലൂരിനും മുംബൈയ്ക്കും പുറമെയാണ് ഐടി ഹബ്ബായ തിരുവനന്തപുരത്തേയ്ക്കും സേവനം വ്യാപിപ്പിക്കുന്നത്. ആഗോളതലത്തില്‍ അമേരിക്ക, കാനഡ, എന്നിവിടങ്ങളിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

 

ബിസിനസിന്റെ സങ്കീര്‍ണവും ബുദ്ധിമുട്ടേറിയതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രവര്‍ത്തനം തുടങ്ങിയ സോഫ്റ്റ്‌വെയര്‍ സേവന കമ്പനിയാണിത്. 2013ല്‍ ആരംഭിച്ച ക്വാണ്ടിഫി അതിന്റെ തുടക്കകാലം മുതല്‍ വളര്‍ച്ച കൈവരിച്ചിരുന്നു. 150 കോടിയുടെ സ്വകാര്യ നിക്ഷേപമാണ് കമ്പനിക്കുള്ളത്. ആഗോള തലത്തില്‍ ക്വാണ്ടിഫിയില്‍ 1400 പേര് നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തലസ്ഥാനത്തും തൊഴില്‍ സാധ്യതകള്‍ വളര്‍ത്താന്‍ കമ്പനി ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ ഐടി ഹബ് എന്ന നിലയില്‍ വികസനത്തിന്റെ
പാതയിലാണ് തിരുവനന്തപുരം. രാജ്യത്തെ ഏറ്റവും വലിയ ഐടി പാര്‍ക്കുകളില്‍ ഒന്നാണ് ടെക്‌നാപാര്‍ക്കും ഇവിടെയാണ്.

 

ജില്ലയില്‍ ബഹുരാഷ്ട്ര കമ്പനികളുടെ പ്രവര്‍ത്തനം വേഗത്തിലാക്കാന്‍ ഇഫക്ടീവ് ഡെലിവറി സെന്റര്‍ (ഇഡിസി) ഉള്‍പ്പെടെ ആരംഭിക്കാനും ക്വാണ്ടിഫി ഉദ്ദേശിക്കുന്നുണ്ട്. വന്‍കിട ഉപഭോക്താക്കള്‍ക്കു തങ്ങളുടെ സേവനം വേഗത്തിലാക്കുന്നതിലേക്കാണ് തിരുവനന്തപുരത്തും, മറ്റു ടിയര്‍-2 സിറ്റികളിലും ഇഫക്ടീവ് ഡെലിവറി സെന്ററുകള്‍ ആരംഭിക്കുന്നത്. 2021ന്റെ ആദ്യ പകുതിയോടെ പ്രവര്‍ത്തനം വിപുലീകരിക്കാനാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്.

 

 

 

 

 

OTHER SECTIONS