ഗ്യാലക്സി എ50എസ്, എ30എസ് മോഡലുകള്‍ക്ക് പ്രീമിയം ഫീച്ചറുകള്‍

കൊച്ചി : എ50 എസ്, എ30എസ് മോഡല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രീമിയം ക്യാമറാ ഫീച്ചറുകളും ഉപയോക്തൃ സൗഹൃദ ഇന്നൊവേഷനുകളുമൊരുക്കി സാംസംഗ്.

author-image
online desk
New Update
ഗ്യാലക്സി എ50എസ്, എ30എസ് മോഡലുകള്‍ക്ക് പ്രീമിയം ഫീച്ചറുകള്‍

കൊച്ചി : എ50 എസ്, എ30എസ് മോഡല്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് പ്രീമിയം ക്യാമറാ ഫീച്ചറുകളും ഉപയോക്തൃ സൗഹൃദ ഇന്നൊവേഷനുകളുമൊരുക്കി സാംസംഗ്. നൈറ്റ് മോഡ്, സൂപ്പര്‍ സ്റ്റെഡി വീഡിയോ, സാംസംഗ് പേ, ഗെയിം ബൂസ്റ്റര്‍ സാങ്കേതികവിദ്യയുള്ള പ്രോസസര്‍ തുടങ്ങി പ്രീമിയം ഫീച്ചറുകളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് വൈറ്റ്, പ്രിസം ക്രഷ് വയലറ്റ് എന്നീ നിറങ്ങളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ ലഭ്യമാണ്. ഇരു ഫോണുകള്‍ക്കും 4000 എംഎഎച്ച് ബാറ്ററിയും 15 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുമുണ്ട്. 6.4 ഇഞ്ച് എഫ് എച്ച് ഡി+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-യൂ ഡിസ്‌പ്ലേയാണ് ഗ്യാലക്‌സി എ50എസിലുള്ളത്. ഇതില്‍ ഓണ്‍ സ്‌ക്രീന്‍ ഫിംഗര്‍പ്രിന്റ് അണ്‍ലോക്കും ഡിഫന്‍സ് ഗ്രേഡ് ക്‌നോക്‌സ് സെക്യൂരിറ്റി സുരക്ഷയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ട്രിപ്പിള്‍ റിയര്‍ ക്യാമറ, മെച്ചപ്പെടുത്തിയ 25 എംപി മെയിന്‍ ക്യാമറ, 8എംപി അള്‍ട്രാ വൈഡ് ക്യാമറ, പുതിയ 5എംപി ഡെപ്ത്ത് ക്യാമറ എന്നിവയാണ് ഗ്യാലക്‌സി എ 30ലുള്ളത്. ഈ ഫോണിലുള്ള 6.4 ഇഞ്ച് എച്ച് ഡി+ സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-വി ഡിസ്‌പ്ലേ ഗെയിമിംഗിനും വീഡിയോ കാണുന്നതിനും മള്‍ട്ടി ടാസ്‌ക്കിംഗിനും ബ്രൌസിംഗിനും അനുയോജ്യമായ ഇമ്മേര്‍സീവ് എക്‌സ്പീരിയന്‍സ് നല്‍കുന്നു.

6/128 ജി ബി ശേഷിയുള്ള ഗ്യാലക്‌സി എ50യുടെ വില 24,999 രൂപയാണ്. 4/128 ജി ബി പതിപ്പിന്റെ വില 22,999 രൂപയാണ്. ഗ്യാലക്‌സി എ30യുടെന്റ 4/64 ഭജി ബി പതിപ്പിന്റെ വില 16,999 രൂപയാണ്. 2019 സെപ്റ്റംബര്‍ 11 മുതല്‍ ഓഫ്ലൈന്‍ ചാനലുകളില്‍ ഉടനീളവും സാംസംഗ് ഒപ്പേറാ ഹൌസ്, സാംസംഗ് ഇ-ഷോപ്പ്, പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകും.

SAMSUNG a30s a50s