സാംസങ് ഗാലക്സി ജെ 8 ജൂൺ 28 മുതൽ വിപണിയിൽ ലഭ്യമാകും

സാംസങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്സി ജെ 8 ജൂൺ 28 മുതൽ വിപണിയിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

author-image
Sooraj S
New Update
സാംസങ് ഗാലക്സി ജെ 8 ജൂൺ 28 മുതൽ വിപണിയിൽ ലഭ്യമാകും

സാംസങിന്റെ ഏറ്റവും പുതിയ മോഡലായ ഗാലക്സി ജെ 8 ജൂൺ 28 മുതൽ വിപണിയിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു. 6 ഇഞ്ച് സ്ക്രീൻ വലിപ്പമുള്ള ഫോണിന്റെ റെസൊല്യൂഷൻ 720 x 1480 പിക്സെൽ ആണ്. 1.8 GHz ഒക്ട കോർ പ്രോസസറും A53 കോർടെക്സ് പ്രോസസറും സംയുക്തമായി ഫോണിന് കരുത്തേകും. 4 ജിബി റാമും 64 ജിബി ഇന്റെര്ണല് മെമ്മറിയും ഫോണിൽ ഉണ്ടാകും. 16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ ക്യാമറയാണ് ഫോണിന്റെ പിൻവശത്തുള്ളത്. 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറയാണ് ഫോണിന്റെ മറ്റൊരു സവിശേഷത. 3500 mAh ആണ് ഫോണിന്റെ ബാറ്ററി ക്ഷമത. ഒക്ട കോർ ക്വാൾകോം സ്നാപ്ഡ്രാഗൺ 450 പ്രോസസറാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 18990 രൂപ ആയിരിക്കും ഫോണിന്റെ തുടക്ക വില. ജൂലായ് 20 മുതലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലെത്തുക എന്നാണ് കമ്പനി അറിയിച്ചിരുന്നത്. എന്നാൽ ചില പ്രതേക കാരണങ്ങളാൽ ജൂൺ 28ലേക്ക് മാറ്റുകയായിരുന്നു.

samsung galaxy