വിമാനത്തില്‍ കയറിയ യാത്രക്കാര്‍ക്കെല്ലാം സാംസങ് ഗ്യാലക്‌സി നോട്ട് 8 ഫ്രീ

By sruthy sajeev .01 Nov, 2017

imran-azhar


വിമാനത്തില്‍ കയറിയ 200 യാത്രക്കാര്‍ക്കും മൊബൈല്‍ ഫോണ്‍ ഫ്രീ. അതും 64,000 രൂപ വില വരുന്ന സാംസങ് ഗ്യാലക്‌സി നോട്ട് 8 ആണ് നല്‍കിയത്. ഞെട്ടണ്ട സത്യമാണ്. സാംസങിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും അധികം പഴി കേട്ട മോഡല്‍ ആയിരുന്നു സാംസങ് ഗ്യാലക്‌സി നോട്ട് 7.

 

പൊട്ടിത്തെറിയെ തുടര്‍ന്ന് നോട്ട് 7 വിപണിയില്‍ നിന്ന് വരെ പിന്‍വലിക്കേണ്ടി വന്നു. വിമാനങ്ങളില്‍ പോലും ഗ്യാലക്‌സി നോട്ട് 7 ന് വിലക്കേര്‍പെ്പടുത്തി. എന്നാല്‍ അതിന്റെ പരിക്ക് തീര്‍ത്ത് കൃത്യം ഒരു വര്‍ഷത്തിനു ശേഷം സാംസങ്ങിന്റെ അത്യുഗ്രന്‍ ഹാന്‍ഡ്‌സെറ്റ് ഗ്യാലക്‌സി നോട്ട് 8 വിപണിയില്‍ എത്തി. മാത്രമല്ല ഈ ഹാന്‍ഡ് സെറ്റിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചതും. ഹാന്‍ഡ്‌സെറ്റിന്റെ പ്രചാരണാര്‍ഥമാണ് വിമാനത്തില്‍ ഫ്രീ ഡെലിവറി നടത്തിയത്. സംഭവം എന്തായാലും ഹാന്‍ഡ്‌സെറ്റിന്റെ വിതരണ വീഡിയോയാണ് ഇപ്പോള്‍ നെറ്റില്‍ ഹിറ്റ്.

 

OTHER SECTIONS