ഓഫ്‌ലൈൻ ബുക്കിങ്ങിനായി ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ച് ടുക്‌സി

By Web Desk.23 09 2021

imran-azhar

 

 

കൊച്ചി: ഓഫ്‌ലൈൻ ബുക്കിംഗ് സേവനം എളുപ്പമാക്കാൻ ടോൾ ഫ്രീ നമ്പർ അവതരിപ്പിച്ച് ഓൺലൈൻ ഓട്ടോ ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ടുക്‌സി. സാങ്കേതിക വിദ്യകൾ ഉപയോഗിക്കുവാൻ ബുദ്ധിമുട്ടനുഭവിക്കുന്ന മുതിർന്ന പൗരന്മാർക്ക് വീടുകളിലിരുന്ന് തന്നെ എളുപ്പത്തിൽ ഓട്ടോ ബുക്ക് ചെയ്യാൻ അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ടുക്‌സി ഇങ്ങനെയൊരു ഉന്നമനത്തിനൊരുങ്ങുന്നത്.

 

രാവിലെ 10 മുതൽ വൈകുന്നേരം 6 വരെ 1800 8904 199 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗിച്ച് ഓട്ടോ ബുക്ക് ചെയ്യാൻ സാധിക്കും. "കാലക്രമേണ ഈ സേവനം 24x7 ആക്കി മാറ്റുവാൻ ഞങ്ങൾ ഉദ്ദേശിക്കുന്നുണ്ട്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കൂടുതൽ ആളുകളിലേക്ക് ടുക്‌സി ആപ്പ് എത്തിക്കുവാനും കൂടാതെ മുതിർന്ന ഉപഭോക്താക്കളെ സഹായിക്കുവാനും ഈ സംരംഭത്തിലൂടെ കഴിയും" ടുക്‌സി പ്രതിനിധിയായ അർജുൻ തമ്പി പറഞ്ഞു.

 

ഇതുവരെ 940 ലധികം ഓട്ടോറിക്ഷ ഡ്രൈവർമാർ ടുക്സിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രവർത്തനമാരംഭിച്ച് എട്ട് മാസമായ ആപ്പ് അതിന്റെ പ്രാരംഭഘട്ടത്തിൽ കൊച്ചിയിലാണ് പ്രവർത്തിച്ചു വരുന്നത്. ഉടൻ തന്നെ തിരുവനന്തപുരത്തേക്കും തൃശൂരിലേക്കും ടുക്‌സിയുടെ പ്രവർത്തനം വ്യാപിപ്പിക്കും.

 

OTHER SECTIONS