വാട്ട്സ്ആപ്പ് സുരക്ഷാ റിപ്പോര്‍ട്ട്; ഇന്ത്യയില്‍ 23 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചു

സ്പാം സന്ദേശങ്ങളെക്കുറിച്ച് ഒന്നിലധികം പരാതികള്‍ ലഭിച്ചാലോ പ്ലാറ്റ്ഫോം നല്‍കിയ നിബന്ധനകള്‍ ഉപയോക്താവ് ലംഘിക്കുന്നതായി കണ്ടെത്തിയാലോ വാട്സ്ആപ്പ് ഉപയോക്താക്കളെ വിലക്കുന്നു.

author-image
parvathyanoop
New Update
വാട്ട്സ്ആപ്പ് സുരക്ഷാ റിപ്പോര്‍ട്ട്; ഇന്ത്യയില്‍ 23 ലക്ഷം അക്കൗണ്ടുകള്‍ നിരോധിച്ചു

 

ഇന്ത്യയില്‍ ഇപ്പോള്‍ ഉപയോക്താക്കളുടെ സുരക്ഷാ കാര്യങ്ങള്‍ കണക്കിലെടുത്ത് ഒക്ടോബറില്‍ 23 ലക്ഷം അക്കൗണ്ടുകള്‍ വാട്ട്സ്ആപ്പ് നിരോധിച്ചു. 2021ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി റൂള്‍സ് റൂള്‍ 4(1)(ഡി) അനുസരിച്ചാണ് ഈ നടപടി.

വാട്ട്സ്ആപ്പ് സുരക്ഷാ പ്രതിമാസ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കിയത്. പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് 2022 ഒക്ടോബര്‍ 1 മുതല്‍ ഒക്ടോബര്‍ 31 വരെ 2,324,000 വാട്ട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിച്ചതായാണ് കണ്ടെത്തല്‍.

ആകെയുള്ള 23 ലക്ഷം അക്കൗണ്ടില്‍ 8.11 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ ഉപയോക്തൃ പരാതികള്‍ എത്തുന്നതിന് മുന്‍പേ തന്നെ വാട്ട്സ്ആപ്പ് നിരോധിച്ചു. കമ്പനിയുടെ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നിരോധിച്ചത്.

ഉപയോക്താക്കളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അക്കൗണ്ടുകള്‍ നിരോധിച്ചതായി വാട്ട്സ്ആപ്പ് അതിന്റെ റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചത്.ദുരുപയോഗം തടയുന്നതിന് നിയമങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടി എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്ത സന്ദേശമയയ്ക്കല്‍ സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.സ്പാം സന്ദേശങ്ങളെക്കുറിച്ച് ഒന്നിലധികം പരാതികള്‍ ലഭിച്ചാലോ പ്ലാറ്റ്ഫോം നല്‍കിയ നിബന്ധനകള്‍ ഉപയോക്താവ് ലംഘിക്കുന്നതായി കണ്ടെത്തിയാലോ വാട്സ്ആപ്പ് ഉപയോക്താക്കളെ വിലക്കുന്നു.

india whatsapp ban case