ഷവോമി റെഡ്മി 6, റെഡ്മി 5എ ഫ്ളിപ്കാര്‍ട്ട് ഫ്ളാഷ് സെയില്‍ ആരംഭിച്ചു

By Anju N P.17 Sep, 2018

imran-azhar

ഷവോമിയുടെ റെഡ്മി 6, റെഡ്മി 5എ ഫ്ളിപ്കാര്‍ട്ട് ഫ്ളാഷ് സെയില്‍ ഇന്ന് 12 മണിക്ക് ആരംഭിച്ചു. റെഡ്മി 6 മി സ്റ്റോറിലും ലഭ്യമാണ്. ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 5 ശതമാനം ഡിസ്‌കൗണ്ട് സൗകര്യമുണ്ട്.
3 ജിബി റാം 32 ജിബി സ്റ്റോറേജിന് 7,999 രൂപയും 3 ജിബി റാം 64 ജിബി സ്റ്റോറേജിന് 9,499 രൂപയുമാണ് വില. എച്ച്ഡിഎഫ്സി ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫോണ്‍ വാങ്ങിക്കുന്നവര്‍ക്ക് 500 രൂപ ഡിസ്‌കൗണ്ട് ലഭിക്കും.

 

5.45 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയാണ് ഫോണിന്. 12 എംപി 5 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയാണ്. 5 എംപി ഫ്രണ്ട് ക്യാമറയാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,000 എംഎഎച്ചാണ് ബാറ്ററി. ഫേസ് അണ്‍ലോക്ക് ഫീച്ചറും ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്.

 

5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, ആന്‍ഡ്രോയിഡ് 7.0 നുഗട്ട്, ക്വാഡ് കോര്‍ ക്വാല്‍ഖം സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍, 2 GB/3GB റാം, 16GB/32GB സ്റ്റോറേജ്, 13MP റിയര്‍ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ എന്നിവയാണ് റെഡ്മി 5Aയുടെ സവിശേഷതകള്‍. 16 GB, 32 GB സ്റ്റോറേജ് വേരിയന്റുകളില്‍ ലഭ്യമായിട്ടുള്ള റെഡ്മി 5Aയ്ക്ക് യഥാക്രമം 5,999 രൂപ, 6,999 രൂപ നിരക്കിലാണ് വില.

 

OTHER SECTIONS