സൂമിന് ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍: ഉടന്‍ അപ്‌ഡേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍

By Shyma Mohan.19 09 2022

imran-azhar

 


ന്യൂഡല്‍ഹി: വീഡിയോ കോണ്‍ഫറന്‍സിംഗ് പ്ലാറ്റ്‌ഫോമായ സൂമില്‍ ഒന്നിലധികം സുരക്ഷാ പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഉടന്‍ അപ്‌ഡേറ്റ് ചെയ്യാനും ഉപഭോക്താക്കളോട് കേന്ദ്ര സര്‍ക്കാര്‍.

 

സൈബര്‍ സുരക്ഷാ ഭീഷണികള്‍ കൈകാര്യം ചെയ്യുന്ന ഒരു ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം(CERT-in) പ്രകാരം, ആപ്പില്‍ മറ്റ് പങ്കാളികള്‍ക്ക് ദൃശ്യമാകാത്ത തരത്തില്‍ ഹാക്കര്‍മാര്‍ക്ക് മീറ്റിംഗില്‍ ചേരാന്‍ അനുവദിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതുവഴി ഹാക്കര്‍മാര്‍ക്ക് മീറ്റിംഗിന്റെ ഓഡിയോ, വീഡിയോ വിവരങ്ങള്‍ ലഭ്യമാകാനും മീറ്റിംഗ് തടസ്സങ്ങള്‍ സൃഷ്ടിക്കാനും കഴിയും. കമ്പനിയുടെ സെന്‍സിറ്റീവ് വിവരങ്ങളും ഹാക്കര്‍മാര്‍ക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കും.

 

സുരക്ഷ ഉറപ്പാക്കാനായി ഉപഭോക്താക്കളോട് സൂമിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് നടത്താനാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

OTHER SECTIONS