ടെക്നോപാര്‍ക്ക് സ്ഥാപനമായ അക്യൂബിറ്റ്‌സ് ടെക്‌നോളജീസ് 500 പ്രൊഫഷണലുകളെ നിയമിക്കും

ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ അക്യുബിറ്റ്സ് ടെക്നോളജീസ് 500 ഓളം പുതിയ ജീവനക്കാരെ നിയമിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിവിധ വിഭാഗങ്ങളിലായി ഉയര്‍ന്നുവന്നിട്ടുള്ള തസ്തികകളിലേക്കാണ് കമ്പനി പുതിയ നിയമനങ്ങള്‍ നടത്തുന്നത്.

author-image
Avani Chandra
New Update
ടെക്നോപാര്‍ക്ക് സ്ഥാപനമായ അക്യൂബിറ്റ്‌സ് ടെക്‌നോളജീസ് 500 പ്രൊഫഷണലുകളെ നിയമിക്കും

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള ടെക്നോളജി കമ്പനിയായ അക്യുബിറ്റ്സ് ടെക്നോളജീസ് 500 ഓളം പുതിയ ജീവനക്കാരെ നിയമിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിവിധ വിഭാഗങ്ങളിലായി ഉയര്‍ന്നുവന്നിട്ടുള്ള തസ്തികകളിലേക്കാണ് കമ്പനി പുതിയ നിയമനങ്ങള്‍ നടത്തുന്നത്. കോവിഡ് പരിതസ്ഥിതി കണക്കിലെടുത്ത് ചില നിയമനങ്ങള്‍ റിമോട്ട് ഓപ്ഷന്‍ ആക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്.

നോഡ് ജെ എസ്, പൈഥണ്‍, ഫുള്‍ സ്റ്റാക്ക് എം ഇ ആര്‍ എന്‍ / എം ഇ എ എന്‍, ആംഗുലാര്‍, ഡെവ് ഓപ്‌സ്, റിയാക്റ്റ് ജെ എസ്, എ എസ് പി.നെറ്റ്, വേര്‍ഡ്പ്രസ്സ്, റിയാക്റ്റ് നേറ്റീവ്, ഡാറ്റവെയര്‍ഹൗസ് എഞ്ചിനീയര്‍, സെയില്‍സ്‌ഫോഴ്‌സ് ഡെവലപ്പര്‍ എന്നീ ഡൊമെയിനുകളിലായി 285 പ്രോഗ്രാമര്‍മാര്‍/ ഡെവലപ്പര്‍മാര്‍ തസ്തികകളിലേക്കാണ് നിയമനം. കൂടാതെ, 60 ഓളം മാനേജര്‍മാര്‍/ലീഡുകള്‍; ഏകദേശം 50 നിര്‍മ്മിത ബുദ്ധി / ബ്ലോക്ക്‌ചെയിന്‍ എഞ്ചിനീയര്‍മാര്‍, മെഷീന്‍ ലേണിംഗ് ഗവേഷകര്‍, കമ്പ്യൂട്ടര്‍ വിഷന്‍ എഞ്ചിനീയര്‍മാര്‍ എന്നിവരെ നിയമിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 20 യു ഐ / യു എക്‌സ് ഡിസൈനര്‍മാര്‍, 15 ബിസിനസ് അനലിസ്റ്റുകള്‍, 10 ക്ലയന്റ് പാര്‍ട്ണര്‍മാര്‍, 10 എച്ച്ആര്‍ ഇന്റേണുകള്‍, 5 ടാലന്റ് അക്വിസിഷന്‍ സ്‌പെഷ്യലിസ്റ്റുകള്‍, 5 ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, 3 കണ്ടന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍, 2 മാര്‍ക്കറ്റിംഗ് അനലിസ്റ്റുകള്‍ എന്നിവരെയും അക്യുബിറ്റ്‌സ് ടെക്‌നോളജീസ് റിക്രൂട്ട് ചെയ്യും.

അടുത്തിടെ, ആധുനിക ഡിജിറ്റല്‍ സംവിധാനമായ മെറ്റവേഴ്‌സ് ഡൊമൈനിലേക്ക് പ്രവേശിക്കാന്‍ ഉപഭോക്തൃകമ്പനികളെ പ്രാപ്തരാക്കാനുള്ള സംവിധാനത്തിന് അക്യൂബിറ്റ്‌സ് ടെക്‌നോളജീസ് തുടക്കം കുറിച്ചിരുന്നു. അക്യൂബിറ്റ്‌സിന്റെ തന്നെ സംരംഭമായ കോയിന്‍ഫാക്ടറിയിയുടെ സേവനങ്ങളിലൂടെയാണ് വ്യവസായ സംരംഭങ്ങളെ മെറ്റവേഴ്‌സ് ഡൊമെയിനിലേക്ക് പ്രവേശിക്കാന്‍ സഹായിക്കുന്നത്.

 

 

kalakaumudi techno park kaumudi plus accubits technologies