ജിയോയ്ക്ക് കനത്ത വെല്ലുവിളിയുമായി എയർടെൽ: ' അഞ്ച് രൂപയ്ക്ക് നാല് ജിബി ഡാറ്റ'

By BINDU PP.07 Sep, 2017

imran-azhar

 

 


ജിയോയെ വെല്ലാൻ എയർടെൽ രംഗത്തുവന്നിട്ടുണ്ട്. ഇക്കുറി അഞ്ച് രൂപയ്ക്ക് നാല് ജിബി 3ജി/ 4ജി ഡാറ്റയുമായാണ് എയര്‍ടെല്ലിന്റെ വരവ്. ഓഫറിന് ഏഴ് ദിവസമാണ് കാലാവധി. 4ജി സിമ്മിലേക്ക് നവീകരിച്ച പ്രീപൈഡ് ഉപഭോക്താക്കള്‍ക്കാണ് ഓഫര്‍ ലഭ്യമാകുക. കൂടാതെ എട്ട് രൂപ, പതിനഞ്ച് രൂപ, 40 രൂപകളില്‍ വ്യത്യസ്ത പ്ലാനുകള്‍ ഉണ്ട്.അടുത്തിടെ 4ജി രംഗത്തേക്ക് കാലെടുത്ത് വെച്ച റിലയന്‍സ് ജിയോ വമ്പന്‍ ഓഫറുമായി എതിരാളികളെ ഞെട്ടിച്ചിരുന്നു. ഇത് രാജ്യത്തെ 4ജി യുദ്ധത്തിന് കളമൊരുക്കുന്നതാണ്‌.

OTHER SECTIONS