ജിയോയ്ക്ക് പിന്നാലെ ഏയർടെൽ പുത്തൻ ഓഫറുകൾ

By Greeshma.G.Nair.05 Mar, 2017

imran-azhar

 

 

 

ജിയോയെ വെല്ലുവിളിയ്ക്കാൻ പുതിയ ഓഫറുകളുമായി ഏയർടെൽ തയ്യാറെടുക്കുന്നു. ഒരു ദിവസം 1 ജിബി 4ജി ഡാറ്റയും, അൺലിമിറ്റഡ് ലോക്കൽ എസ്.ടി.ഡി കോളും ആണ് ഓഫർ . 28 ദിവസത്തേക്ക് 345 രൂപയെന്ന നിരക്കിലാണ് ഓഫർ പ്ലാൻ .

 

ദിവസത്തെ 1ജിബി നെറ്റില് 500 ജിബി പകലും. 500 ജിബി വൈകീട്ടും എന്ന രീതിയിലാണ് ഏയർടെൽ ക്രമീകരിച്ചിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു . ഒപ്പം മാർച്ച് 31 നകം ഏയർടെൽ 4 ജി യിലേക്ക് മാറുന്ന ഉപഭോക്താക്കൾക്ക് ആയിരിക്കും ഈ ഓഫർ ലഭിക്കുക .കൂടാതെ അടുത്ത 11 മാസത്തേക്ക് കൂടി ഈ ഓഫർ നീട്ടാനും സാധ്യതയുണ്ട് .

 

ജിയോ 303 രൂപയ്ക്ക് ഒരു മാസം 30 ജിബി ഇന്‍റര്‍നെറ്റ് ഡാറ്റയും ഫ്രീകോളും നല്‍കുന്നുണ്ട് . ഇതിന് പിന്നാലെയാണ് ഏയർടെൽ പുതിയ ഓഫർ .

 

OTHER SECTIONS