4ജി ഫോണുമായി എയര്‍ടെല്‍

By BINDU PP.24 Aug, 2017

imran-azhar 

മുംബൈ: 4ജി ഫോണുമായി എയര്‍ടെല്‍ രംഗത്ത്. ജിയോ ഫോൺ ഇറങ്ങുന്നതിന് വെല്ലുവിളിയായാണ് എയർടെൽ ഫോൺ ഒരുക്കുന്നത്. 2500 രൂപ വിലവരുന്ന പുതിയ ഫോണ്‍ ദീപാവലിക്ക് വിപണിയിലെത്തിക്കാനാണ് കമ്പനി ആലോചിക്കുന്നത്. ഇതിനായി ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ, കാര്‍ബണ്‍ എന്നിവരുമായി എയര്‍ടെല്‍ ചര്‍ച്ച നടത്തിവരികയാണ്.ജിയോ അവതരപ്പിച്ച സൗജന്യ 4ജി ഫോണിന്‍റെ ബുക്കിങ് 24ന് ആരംഭിക്കാനിരിക്കെയാണ് എയര്‍ടെലിന്‍റെ അപ്രതീക്ഷിത പ്രഖ്യാപനം. അതേസമയം 1500 രൂപക്ക് ബുക്ക് ചെയ്യുന്ന ജിയോ 4 ജി ഫോണ്‍ സെപ്റ്റംബറില്‍ മാത്രമേ ലഭ്യമാകൂ. ബുക്കിങ്ങിനായി നല്‍കുന്ന തുക തിരികെ നല്‍കുമെന്നാണ് ജിയോയുടെ വാഗ്ദാനം.വലിയ ഡിസ്പ്ലയും മികച്ച ക്യാമറയും ഫോണിനുണ്ടാകുമെന്ന് എയര്‍ടെല്‍ ഉറപ്പു നല്‍കുന്നു. കൂടുതല്‍ ഫീച്ചറുകള്‍ അറിയാന്‍ ദീപാവലി വരെ കാത്തിരിക്കണമെന്ന് മാത്രം.

 

OTHER SECTIONS