ഐഫോണ്‍ x ന്റെ വില്പന ഇനി എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ മുഖാന്തരവും

By Anju N P.02 Nov, 2017

imran-azhar

 

ആപ്പിള്‍ പുതുതായി അവതരിപ്പിച്ച ഐഫോണ്‍ x ന്റെ വില്പന എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ മുഖാന്തരം നടത്തുന്നു. നവംബര്‍ 3 മുതലാണ് വില്പനയൊരുക്കിയിരിക്കുന്നത്. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഐഫോണ്‍ x നായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴി എത്തിച്ച് നല്‍കാന്‍ കഴിയുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണെന്ന് എയര്‍ടെല്‍ അറിയിച്ചു.

 

ഐഫോണ്‍ x ന്റെ സ്റ്റോറേജ് കപ്പാസിറ്റിക്ക് അനുസൃതമായിട്ടാണ് വില നിശ്ചയിച്ചിരിക്കുന്നത്. ഐഫോണ്‍ x ന്റെ 64 ജിബി മോഡലിന് 89,000രൂപയും 256ജിബി മോഡലിന് 102,000 രൂപയുമാണ് വില. സിറ്റി ബാക്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 10,000 രൂപയുടെ ക്യാഷ്ബാക്ക് ലഭ്യമാക്കാം. എയര്‍ടെല്‍ പ്രീപെയ്ഡ് വരിക്കാര്‍ക്കും അല്ലാത്തവര്‍ക്കും ഈ സൗകര്യം ലഭ്യമാക്കാന്‍ എയര്‍ടെല്‍ പോസ്റ്റ്‌പെയ്ഡിലേക്ക് മാറാവുന്നതാണ്.

OTHER SECTIONS