എ​യ​ർ​ടെ​ലി​ന്‍റെ അ​റ്റാ​ദാ​യം കു​റ​ഞ്ഞു

By Greeshma G Nair.16 May, 2017

imran-azhar

 

 

 

മുംബൈ : രാജ്യത്തെ ഏറ്റവും വലിയ മൊബൈൽ സേവനദാതാവായ ഭാരതി എയർടെലിന്‍റെ അറ്റാദായം കുറഞ്ഞു. നാലു വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ത്രൈമാസ ലാഭക്കണക്കാണ് കഴിഞ്ഞ ദിവസം കന്പനി പുറത്തുവിട്ടത്.


മാർച്ച് 31ന് അവസാനിച്ച ത്രൈമാസത്തിൽ എയർടെലിന്‍റെ മൊബൈൽ ബിസിനസിന്‍റെ അറ്റാദായം 71.7 ശതമാനം താഴ്ന്ന് 373 കോടി രൂപയായി. 2012നു ശേഷമുള്ള കന്പനിയുടെ ഏറ്റവും കുറഞ്ഞ ത്രൈമാസ ലാഭമാണിത്. അതേസമയം വരുമാനം 12 ശതമാനം കുറഞ്ഞ് 21,395 കോടി രൂപയായി.

 

ജിയോയുടെ കടന്നു വരവോടെ മറ്റ് ടെലികോം കമ്പനികൾ നഷ്ടത്തിലാണ് മുന്നോട്ടുപോകുന്നത് .

 

loading...