198 രൂപയ്ക്ക് 1ജിബി ഡാറ്റ ; തകര്‍പ്പന്‍ ഓഫറുമായി ഏയര്‍ടെല്‍

By Anju N P.26 Nov, 2017

imran-azhar

 

198 രൂപയ്ക്ക് 1ജിബി ഡാറ്റ ഓഫര്‍ അവതരിപ്പിച്ച് ഏയര്‍ടെല്‍. ടെലികോംപുറത്ത് വിട്ട റിപ്പോര്‍ട്ട് ഒരു ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ ഓഫര്‍ ചെയ്യുന്നവര്‍ക്ക് കോള്‍ നിരക്കുകളില്‍ സൗജന്യം ലഭിക്കില്ല. 28 ദിവസത്തേക്കാണ് ഓഫര്‍.
ടെലികോം ടോക്കിന്റെ വാര്‍ത്ത പ്രകാരം തിരഞ്ഞെടുക്കുന്ന ഉപയോക്താക്കള്‍ക്ക് മാത്രമാണ് ഓഫര്‍ ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ ഏയര്‍ടെല്‍ മൈ ആപ്പിലെ ബെസ്റ്റ് ഓഫര്‍ ഫോര്‍ യൂ എന്ന സെക്ഷനില്‍ ലഭിക്കും. എന്നാല്‍ എല്ലാ സര്‍ക്കിളുകളിലും ഈ ഓഫര്‍ ലഭ്യമാണോ എന്ന് അറിയില്ല.


ഇതേ സമയം തന്നെ 799 രൂപയ്ക്ക് 3.5 ജിബി നെറ്റും, അണ്‍ലിമിറ്റഡ് കോളും നല്‍കുന്ന ഓഫര്‍ കൂടുതല്‍ സര്‍ക്കിളുകളിലേക്ക് ഏയര്‍ടെല്‍ വ്യാപിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇതിന് ഒപ്പം തന്നെ 549 രൂപയ്ക്ക് ദിവസം 2.5 ജിബി നെറ്റും, ഫ്രീകോളും നല്‍കുന്ന ഓഫറും ഏയര്‍ടെല്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. ജിയോ ഇതേ രൂപയ്ക്ക് നല്‍കുന്നതിലും അധിക ഡാറ്റ ഏയര്‍ടെല്‍ ഈ ഓഫറുകളില്‍ നല്‍കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

 

OTHER SECTIONS