ആമസോണിൽ പുത്തൻ ഓഫറുകൾ; പകുതി വിലയ്ക്ക് സ്മാർട്ഫോണുകൾ ലഭ്യമാകും

By Sooraj S.04 10 2018

imran-azhar

 

 

ഒക്ടോബര്‍ 10 മുതൽ ഓൺലൈൻ ഷോപ്പിംഗ് സൈറ്റായ ആമസോണിൽ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിൽ ആരംഭിക്കുന്നു. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിൽസിനോടനുബന്ധിച്ച് സ്മാര്‍ട് ഫോണുകള്‍, എല്‍ഇഡി ടിവികള്‍, വലിയ വീട്ടുപകരണങ്ങള്‍, വിനോദ ഉപകരണങ്ങള്‍ തജുടങ്ങിയ വസ്തുക്കൾക്ക് വൻ വില കിഴിവാണ് ഒരുക്കിയിരിക്കുന്നത്. ഇതനുസരിച്ച് പകുതി വിലയ്ക്ക് സ്മാർട്ഫോണുകൾ ലഭ്യമാകും. അതോടൊപ്പം സ്മാർട്ട് ടിവികൾക്ക് 80 ശതമാനം വരെ ഇളവും നൽകുന്നു. ഇലക്ട്രോണിക്സ് ഉൽപന്നങ്ങള്‍ക്ക് 55 ശതമാനം വരെ ഇളവ്, എല്‍ഇഡി ടിവികള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും ബണ്ടില്‍ഡ് ഡിസ്കൗണ്ടുകളും ഡീലുകളുമൊക്കെ ഇവയില്‍ പ്രധാനപ്പെട്ട ചില ഓഫറുകളാണ്. എല്‍ജി 32 ഇഞ്ച്‌ സ്മാര്‍ട് എല്‍ഇഡി ടിവികൾക്ക് പുതിയ ഓഫറുകൾ ലഭ്യമാകുമെന്ന് ആമസോൺ വ്യക്തമാക്കി. ഇവ കൂടാതെ ഈ ര്‍ഷം, എക്കോ സ്മാര്‍ട് സ്പീക്കറുകള്‍, ഫയര്‍ ടിവി സ്റ്റിക്ക്, കിന്‍ഡില്‍ ഇ-ബുക്ക് റീഡറുകള്‍ തുടങ്ങിയ വസ്തുക്കൾക്കും ഓഫറുകൾ ലഭ്യമാകുമെന്നാണ് ലഭിക്കുന്ന സൂചനകൾ. എക്സ്ചേഞ്ച് ഓഫറുകളും, നോ-കോസ്റ്റ് ഇഎംഐ സൗകര്യം തുടങ്ങി നിരവധി ഓഫറുകള്‍ നല്‍കുമെന്ന് ആമസോണ്‍ വാഗ്ദാനം നൽകുന്നു.

OTHER SECTIONS