/kalakaumudi/media/post_banners/15861c6ceb8dbd88ca69c09aa0d8786c2c58df905fa2e67ce94e014ae81b2c50.jpg)
ഫ്‌ലിപ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയിലിനൊപ്പം മുന്നേറ്രം തുടരുകയാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍. മികച്ച കമ്പനികളുടെ സ്മാര്‍ട്ട് ഫോണുകള്‍ക്കെല്ലാം വന്‍ ഓഫറുകളാണുള്ളത്. എല്ലാ ഉപഭോക്താക്കള്‍ക്കുമായി സെയില്‍ ഇപ്പോള്‍ ലൈവാണ്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് വാങ്ങിയാല്‍ 10 ശതമാനം വരെ ഇന്‍സ്റ്റന്റ് ഓഫര്‍ നല്‍കുന്നുണ്ട്.
ആമസോണ്‍ പേ അടിസ്ഥാനമാക്കിയുള്ള ഓഫറുകളും കൂപ്പണ്‍ ഓഫറുകളും ലഭിക്കും.ആമസോണില്‍ ആപ്പിള്‍ ഐഫോണ്‍ 12 ന്റെ 64 ജിബി സ്റ്റോറേജ് വേരിയന്റ് 46,999 രൂപയ്ക്ക് ലഭിക്കും. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 1000 രൂപ വരെയുള്ള ഇളവുകള്‍ ലഭിക്കും.
പഴയ സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി പുതിയത് വാങ്ങുന്നവര്‍ക്കും വന്‍ ഓഫറുകളാണുള്ളത്. പഴയ സ്മാര്‍ട്ട്ഫോണ്‍ സ്വാപ്പ് ചെയ്താല്‍ 25,000 രൂപ വരെ വിലയുള്ള ഓഫറുകള്‍ ലഭിക്കും.62,999 രൂപ മുതലാണ് ഷവോമി 12 പ്രോയുടെ വില തുടങ്ങുന്നത്.എന്നാല്‍ ആമസോണില്‍ ഇതിന് 54,999 രൂപയാണ് വില.
താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ഒരു രൂപ വരെ ഫ്‌ലാറ്റ് ഇന്‍സ്റ്റന്റ് ഓഫറ് ലഭിക്കും. എല്ലാ ബാങ്ക് കാര്‍ഡുകളും ഉപയോഗിച്ചുള്ള വാങ്ങലുകള്‍ക്ക് 8,000 രൂപ വരെ ഓഫറുണ്ട്. പഴയ സ്മാര്‍ട്ട്ഫോണ്‍ എക്സ്ചേഞ്ച് ചെയ്താല്‍ 35,000 രൂപ വരെ ഓഫര്‍ ലഭിക്കും. ഷവോമി 12 പ്രോയില്‍ 120Hz E5 അമോള്‍ഡ് ഡിസ്പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറകള്‍, സ്നാപ്ഡ്രാഗണ്‍ 8 Gen 1 SoC എന്നിവയുമുണ്ട്.
80W SuperVOOC ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യുന്ന വണ്‍പ്ലസ് 10R 5G 32,999 രൂപയ്ക്കാണ് വില്‍ക്കുന്നത്. 8 ജിബി റാമും 128 ജിബി ഓണ്‍ബോര്‍ഡ് സ്റ്റോറേജുമുള്ള ഹാന്‍ഡ്സെറ്റ് ഇന്ത്യയില്‍ ലഭ്യമാണ്.എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 2000 രൂപയുടെ ഓഫറുകള്‍ ലഭിക്കും.ആമസോണ്‍ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും നല്‍കുന്നുണ്ട്.
റെഡ്മി കെ50ഐ 5ജിയുടെ വില 24,999 രൂപയാണ്. എസ്ബിഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 2000 രൂപ വരെ ഓഫര്‍ ലഭിക്കും. തെര്‍മല്‍ മാനേജ്മെന്റിനായി വേപ്പര്‍ കൂളിംഗ് (VC) ചേമ്പറിന്റെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്.