By Web Desk.03 10 2020
മുംബൈ: ഓഫറുകളുടെ പെരുമഴയുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വരുന്നു. ഓഫര്‍ ദിനങ്ങള്‍ അടുക്കുന്നതോടെ കൂടുതല്‍ ഓഫറുകള്‍ പ്രഖ്യാപിക്കാനാണ് സാധ്യത. ഓഫർ കാലയളവിൽ ഹോം ആൻഡ് കിച്ചൻ വിഭാഗത്തിൽ 60 ശതമാനം വരെയും, ഇലക്ട്രോണിക്സ് വിഭാഗത്തിൽ 70 ശതമാനം വരെയും, വസ്ത്രങ്ങൾക്ക് 70 ശതമാനം വരെ ഇളവ്, ഭക്ഷണ സാധനങ്ങൾക്ക് 50 ശതമാനം വരെ ഇളവ് ലഭിക്കും. എച്ച്ഡിഎഫ്സി ബാങ്ക് കാര്‍ഡുള്ളവര്‍ക്ക് ഇന്‍സ്റ്റന്റായി 10 ശതമാനം കിഴിവ് ലഭിക്കും. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ തീയതികള്‍ ആമസോണ്‍ ഒക്ടോബര്‍ 6ന് പ്രഖ്യാപിക്കും. സ്മാർട് ഫോണുകള്‍ക്കും സ്മാർട് ടിവികൾക്കും ഇതുവരെ കണ്ടിട്ടില്ലാത്ത ഓഫറുകളായിരിക്കും നൽകുക എന്നാണ് ആമസോൺ അവകാശവാദം.