6ജിബി റാം ഗ്യാലക്സി ഫോണുകൾ പകുതി വിലയ്ക്ക്: ആമസോണിൽ വമ്പൻ ഓഫറുകൾ

By Sooraj Surendran .16 07 2019

imran-azhar

 

 

6 ജിബി റാം സാംസംഗ്‌ ഗാലക്‌സി സ്മാർട്ട് ഫോണുകൾ പകുതി വിലയ്ക്ക് ഇനി സ്വന്തമാക്കാം. മുൻനിര ഓൺലൈൻ ഷോപ്പിംഗ് സൈറ്റിലാണ് ഉപഭോക്താക്കൾക്കായി മികച്ച ഓഫറുകൾ ഒരുക്കിയിരിക്കുന്നത്. ജൂലൈ 16 അർധരാത്രി വരെ ഉപഭോക്താക്കൾക്ക് ഓഫർ വിലയിൽ സ്മാർട്ട്ഫോണുകൾ സ്വന്തമാക്കാം. സാംസങ് ഗ്യാലക്സി എ8 പ്ലസ് (6ജിബി റാം, 64 ജിബി സ്റ്റോറേജ്) ഓഫർ വിലയനുസരിച്ച് 14990 രൂപയ്ക്ക് സ്വന്തമാക്കാം. വൺപ്ലസ്, സാംസങ്, ഇന്റെൽ, ഒപ്പോ, വിവോ, എൽജി, ടിസിഎൽ, ഷവോമി, എച്ച്പി, ആപ്പിൾ തുടങ്ങിയ മുൻനിര ബ്രാൻഡുകളിൽ ഓഫർ ലഭ്യമാണ്. എക്സ്‍ചേഞ്ച് ഓഫറുകളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ക്യാഷ്ബാക്ക് ഇളവുകളും നല്‍കുന്നുണ്ട്.ഫോണുകൾക്ക് പുറമെ ടിവികൾക്കും, ലാപ്ടോപ്പുകൾക്കും ഓഫർ ലഭ്യമാണ്. സാംസങ് ഗാലക്സി എം30 യ്ക്ക് 13,990 രൂപയും, ഷോമി എംഐ എ2 ന് 9,999 രൂപയും വണ്‍ പ്ലസ് 6ടിയ്ക്ക് 27,999 രൂപയും നോക്കിയ 8.1 ന് 18,499 രൂപയുമാണ് ഓഫർ വില.

OTHER SECTIONS