ആമസോണ്‍ മ്യൂസിക് ഇന്ത്യയിലെത്തി

By Abhirami Sajikumar.11 Mar, 2018

imran-azhar

 

ആമസോണ്‍ മ്യൂസിക് ഇന്ത്യയിലെത്തി. ആമസോണ്‍ എക്കോ സേവനങ്ങള്‍ക്കൊപ്പം കഴിഞ്ഞ നവംബറില്‍ അവതരിപ്പിച്ച ആപ്പാണ് കഴിഞ്ഞ ദിവസം കമ്പനി ഇന്ത്യയിലും എത്തിച്ചത്. ആപ്പിള്‍ മ്യൂസിക്, ഗൂഗിള്‍ പ്ലേ മ്യൂസിക് എന്നിവ൪ എതിരാളികളാണ്.ആമസോണ്‍ മ്യൂസിക് ഇന്ത്യക്കാര്‍ക്കായി ഒരുക്കുന്നത് മികച്ച സംഗീതശേഖരമാണ്. ആപ്പില്‍ ആദ്യം പ്രവേശിക്കുമ്ബോള്‍ തന്നെ നമ്മുടെ മാതൃഭാഷ തിരഞ്ഞെടുത്ത് മുന്നോട്ടു പോകാം. പാട്ടുകള്‍ ഡൗണ്‍ലോഡ് ചെയ്തു കേള്‍ക്കുന്നതിനും ആമസോണ്‍ അലക്സ സ്പീക്കര്‍ ഉപയോഗിച്ചു കേള്‍ക്കുന്നതിനും സൗകര്യമുണ്ട്.

മ്യൂസിക് സ്ട്രീമിങ് ആപ്പ് ആമസോണ്‍ പ്രൈം വരിക്കാരായവര്‍ക്ക് ഉപയോഗിച്ചു തുടങ്ങാം. മറ്റുള്ളവര്‍ക്ക് ആമസോണ്‍ മ്യൂസിക് ആപ്പ് വഴി പ്രൈം അംഗത്വം നേടുകയും ചെയ്യാം. ആമസോണ്‍ മ്യൂസിക് സേവനം ആദ്യത്തെ മാസം സൗജന്യമാണ്. പ്രതിവര്‍ഷം 999 രൂപ നല്‍കി പ്രൈം അംഗത്വം എടുക്കുന്നവര്‍ക്ക് ആമസോണ്‍ മ്യൂസിക് ലാഭകരമായ സേവനമാണ്. പ്രൈം അഗത്വത്തോടൊപ്പം ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പില്‍ നിന്നുള്ള അതിവേഗ ഡെലിവറി, പ്രൈം വിഡിയോ സേവനം എന്നിവയും ലഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

 ടി-സീരീസുമായുണ്ടാക്കിയ കരാര്‍ പ്രകാരം ടി-സീരീസീന്റെ കൈവശമുള്ള ഒന്നര ലക്ഷത്തോളം ഗാനങ്ങള്‍ ആമസോണ്‍ മ്യൂസികില്‍ ലഭ്യമാക്കും. കൂടാതെ, ബോളിവുഡ് സംഗീത കമ്ബനികളായ സോണി മ്യൂസിക്, ടിപ്സ്, ടൈംസ്, സീ, വീനസ്, വാര്‍ണര്‍ എന്നീ കമ്ബനികളുമായും ആസമോണ്‍ കരാറിലെത്തിയിട്ടുണ്ട്.

OTHER SECTIONS