ആമസോണിന്റെ സഹേലി

By Abhirami Sajikumar.12 Mar, 2018

imran-azhar
 
 
 
കൊച്ചി: രാജ്യത്തുടനീളം വനിതാ സംരംഭകരെ ശക്തീകരിക്കുന്നതിനും അവരുടെ ഉത്പന്നങ്ങൾ ആമസോൺ വിപണി വഴി വിറ്റഴിക്കാൻ പ്രാപ്തരാക്കുന്നതിനുമായി ആരംഭിച്ച ആമസോൺ സഹേലി പദ്ധതി അന്താരാഷ്‌ട്ര വനിതാ ദിനത്തോടനുബന്ധിച്ച് പുതിയ പങ്കാളികളെ ഉൾപ്പെടുത്തി ആമസോൺ വികസിപ്പിച്ചു. നിലവിലെ പങ്കാളികളെ കൂടാതെ മൻ ദേശി ഫൗണ്ടേഷൻ, കോൺഫെഡറേഷൻ ഓഫ് വുമൺ ഇന്‍റർപ്രണേഴ്സ് എന്നിവരാണ് പുതുതായി സഹേലി പദ്ധതിയുമായി സഹകരിക്കുക.

പങ്കാളിത്ത സംഘടനകളുമായി ബന്ധപ്പെട്ട് വനിതാ സംരംഭകർക്ക് അവരുടെ ഉത്ന്നങ്ങൾ ആമസോണിലെ സഹേലി സ്റ്റോർ വഴി പ്രദർശിപ്പിക്കാനും വിൽകാനും സാധിക്കുന്നു. 
 


2017 നവംബറിൽ ആരംഭിച്ച പദ്ധതിയിൽ ഇതുവരെ തൊള്ളായിരത്തോളം പുതിയ ഉത്പന്നങ്ങൾ വനിതാ സംരംഭകർ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്പന്നങ്ങളുടെ പട്ടികയുണ്ടാക്കി ഓൺലൈനിൽ പ്രദർശിപ്പിക്കൽ, പായ്ക്കിംഗ്, ചരക്കു കയറ്റി അയയ്ക്കൽ, അക്കൗണ്ട് മാനേജ്മെന്‍റ്, ഉപഭോക്തൃ സേവനം തുടങ്ങിയ വിവിധ വിഷയങ്ങളിൽ സമഗ്രമായ സൗജന്യ പരിശീലനവും നൽകുന്നുണ്ട്.സഹേലി സ്റ്റോർ സന്ദർശിക്കുന്നതിന്:www.amazon.in/saheli

OTHER SECTIONS