സ്മാർട്ട് ഫോണുകൾക്ക് വൻ വിലക്കിഴിവുമായി ആമസോൺ സമ്മർ സെയിൽ

By Sooraj Surendran.03 05 2019

imran-azhar

 

 

പ്രമുഖ ഇ–കൊമേഴ്സ് കമ്പനിയായ ആമസോൺ വീണ്ടും പുത്തൻ ഓഫറുകൾ അവതരിപ്പിച്ച് രംഗത്ത്. ആമസോൺ സമ്മർ സെയിലിന്റെ ഭാഗമായി സ്മാർട്ട് ഫോണുകൾക്ക് വമ്പൻ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. മേയ് നാലു മുതൽ ഏഴു വരെയാണ് ആമസോൺ സമ്മർ ഡേയിസ് സെയിൽ. പ്രമുഖ സ്മാർട്ട് ഫോൺ ബ്രാൻഡുകൾക്ക് 40 ശതമാനം വരെയാണ് നൽകുന്നത്. സാംസങ് ഗ്യാലസ്കി എം20ക്ക് 1000 രൂപയും, ഷവോമിയുടെ എംഐ എ2വിന് 1000 രൂപയും, വൺപ്ലസ് 6ടിക്ക് 9,000 രൂപ വില കുറച്ച് 32,999 രൂപയ്ക്കാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

OTHER SECTIONS