ഐഫോണിന് വൻ വിലക്കുറവുമായി ആമസോൺ

By Sooraj.11 Jun, 2018

imran-azhar

 

 


ആമസോണിൽ ഐഫോണുകൾക് വൻ വിലക്കുറവ്. ഐഫോൺ ഫെസ്റ്റിനോട് അനുബന്ധിച്ചാണ് ഫോണുകൾ വൻ വിലക്കുറവിൽ ഉപഭോക്താക്കൾക്ക് നൽകുന്നത്. എന്തായാലും ഐഫോൺ പ്രേമികൾക്ക് ഇതൊരു സന്തോഷ വാർത്തതന്നെയാണ്. ഐഫോൺ എക്സ് മുതൽ ഐഫോൺ ആസ് ഇ വരെയുള്ള മോഡലുകളാണ് ആമസോണിൽ നിന്നും വിലക്കുറവിൽ ലഭിക്കുക. ഐഫോണിന്റെ ഓരോ മോഡലുകൾക്കും 10000 രൂപ വരെ വിലക്കുറവ് നൽകുന്നുണ്ട്. ഐഫോണ്‍ X 84,999 രൂപയ്ക്ക് ലഭിക്കും. ഇതിന്റെ യഥാർത്ഥ വില 95,390 ആണ്. ആമസോണിൽ ഓരോ സാധനങ്ങൾക്കും വമ്പൻ ഓഫറുകളും വിലക്കിഴിവുകളുമാണ് നൽകുന്നത്. അതുകൊണ്ടുതന്നെ ആളുകളുടെ ജനപ്രിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റാണ് ആമസോൺ.

OTHER SECTIONS