ഇന്ത്യന്‍ വാച്ച് ഉപഭോക്താക്കള്‍ക്കായി ഇസിജി സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

ഇന്ത്യന്‍ വാച്ച് ഉപഭോക്താക്കള്‍ക്കായി ഇസിജി സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

author-image
mathew
New Update
ഇന്ത്യന്‍ വാച്ച് ഉപഭോക്താക്കള്‍ക്കായി ഇസിജി സംവിധാനം അവതരിപ്പിക്കാനൊരുങ്ങി ആപ്പിള്‍

ഇന്ത്യയിലെ ആപ്പിള്‍ വാച്ച് ഉപഭോക്താക്കള്‍ക്കായി ഇസിജി ആപ്ലിക്കേഷനും ക്രമരഹിതമായ ഹാര്‍ട്ട് റിഥം മുന്നറിയിപ്പ് സവിശേഷതയും അവതരിപ്പിക്കാനുള്ള അനുമതി നേടി ആപ്പിള്‍. ആപ്പിള്‍ വാച്ച് സീരീസ് 4 ഉപഭോക്താക്കള്‍ക്ക് സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റോടു കൂടി ഇന്ന് രാത്രി മുതല്‍ ഈ സവിശേഷത ഉപയോഗിക്കാവുന്നതാണ്. ഈ സവിശേഷതകളോടെയായിരിക്കും സെപ്റ്റംബര്‍ 27 മുതല്‍ പുതിയ ആപ്പിള്‍ വാച്ച് സീരീസ് 5 വിപണിയിലെത്തുന്നത്.

വൈദ്യശാസ്ത്രപരമായി ആവശ്യമായ മാനദണ്ഡങ്ങളില്‍ തങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കേഷനുകളും ക്ലിനിക്കല്‍ ഡാറ്റയും സമര്‍പ്പിച്ചതായി ആപ്പിളിന്റെ ഹെല്‍ത്ത് വിപി ഡോ. സുംബുള്‍ ദേശായി ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. ഇന്ത്യയില്‍ ഈ പദ്ധതി ആരംഭിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അതിശയകരമായ അനുഭവം ലഭിക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് പദ്ധതിയുടെ മറ്റൊരു ഭാഗമെന്നും ഇതുമായി ബന്ധപ്പെട്ട് ഉപഭോക്താക്കള്‍ക്ക് ഉണ്ടായേക്കാവുന്ന ഏത് ചോദ്യത്തിനും ഉത്തരം നല്‍കാന്‍ തയ്യാറാണെന്നും അവര്‍ പറഞ്ഞു. ഇതിനായുള്ള അനുമതി നേടുന്നതിനുള്ള പ്രക്രിയ ഇന്ത്യയില്‍ താരതമ്യേന സുഗമമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

apple ecg watch