ആപ്പിൾ ഇവന്റ് 2018; പുതിയ മോഡലുകൾ പുറത്തിറക്കാനൊരുങ്ങുന്നു

By Sooraj Surendran.11 Sep, 2018

imran-azhar

 

 

ഐ ഫോൺ പ്രേമികൾക്ക് സന്തോഷ വാർത്തയുമായി വീണ്ടും ആപ്പിൾ. പുതിയ മൂന്ന് മോഡലുകളാണ് ആപ്പിൾ അവതരിപ്പിക്കാൻ തകയ്യാറാകുന്നത്. ആപ്പിൾ ഐഫോൺ എക്സ് എസ്,ഐഫോൺ എക്സ് എസ് പ്ലസ്,ഐഫോൺ എക്സ് സി,ഐഫോൺ എക്സ് ആർ എന്നീ മോഡലുകളാണ് ആപ്പിൾ അവതരിപ്പിക്കുന്നത്. വിപണയിൽ ഉപഭോക്താക്കളെ കീഴടക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നത്.

 

കാലിഫോർണിയയിലെ സ്റ്റീവ് ജോബ്സ് തിയേറ്ററിൽ ബുധനാഴ്ചയാണ് പുതിയ മോഡലുകൾ അവതരിപ്പിക്കുക. പുതിയ മോഡലുകളുടെ പ്രഖ്യാപനം കൂടുതലും ഉപയോഗപ്രദമാകുന്നത് ഐഫോൺ എക്സ് ശ്രേണി ഉപയോഗിക്കുന്നവർക്കാണ്. സൈബർ മീഡിയ റിസേർച്ചിലെ (സിഎംആർ) അനലിസ്റ്റ്പ്രഭുറാം ആണ് ഇത് സംബന്ധിച്ച് വിവരങ്ങൾ വ്യക്തമാക്കിയത്. ഏകദേശം 85,000 നും 95,000 നും ഇടയിലാണ് ഐ ഫോൺ Xs ന്റെ വില എന്നാണ് കണക്കുകൂട്ടൽ. 1,05000 രൂപയ്ക്കും 1,15,000 രൂപയ്ക്കും ഇടയിലാണ് ഐ ഫോൺ Xs പ്ലസിന് നൽകിയിരിക്കുന്ന വില. നിരവധി പുത്തൻ സാങ്കേതികവിദ്യകളാണ് ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.