സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഐഫോണിന്റെ വിലയെങ്കിലും ഐഫോണിന് നിരവധി ആരാധകരാണുള്ളത്. ആപ്പിൾ ഐഫോണിന്റെ മൂന്ന് പുതിയ മോഡലുകൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് ആപ്പിൾ. 11 മോഡലുകളാണ് പുറത്തിറക്കാനൊരുങ്ങുന്നത് എന്ന് അഭ്യുഹങ്ങളുണ്ട്. സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ ആപ്പിൾ 9 മോഡലുകൾ അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്. പരിഷ്കരിച്ച ആപ്പിൾ 11 മോഡലുകളിൽ 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്ക്രീൻ വലിപ്പമാണെന്നാണ് സൂചനകൾ എന്തായാലും ഐഫോൺ പ്രേമികൾ പുതിയ മോഡലുകൾക്കായി കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു. സെപ്റ്റംബർ 12 മുതലായിരിക്കും പുതിയ മോഡലുകൾ പുറത്തിറങ്ങുക.
ഐഫോൺ പ്രേമികൾക്ക് സന്തോഷവാർത്ത; പുതിയ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ
സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഐഫോണിന്റെ വിലയെങ്കിലും ഐഫോണിന് നിരവധി ആരാധകരാണുള്ളത്.
New Update