ഐഫോൺ പ്രേമികൾക്ക് സന്തോഷവാർത്ത; പുതിയ മോഡലുകൾ പുറത്തിറക്കാനൊരുങ്ങി ആപ്പിൾ

By Sooraj S.31 Aug, 2018

imran-azhar

 

 

സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഐഫോണിന്റെ വിലയെങ്കിലും ഐഫോണിന് നിരവധി ആരാധകരാണുള്ളത്. ആപ്പിൾ ഐഫോണിന്റെ മൂന്ന് പുതിയ മോഡലുകൾ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് ആപ്പിൾ. 11 മോഡലുകളാണ് പുറത്തിറക്കാനൊരുങ്ങുന്നത് എന്ന് അഭ്യുഹങ്ങളുണ്ട്. സാധാരണക്കാർക്കും താങ്ങാവുന്ന വിലയിൽ ആപ്പിൾ 9 മോഡലുകൾ അവതരിപ്പിക്കുമെന്നും സൂചനകളുണ്ട്. പരിഷ്കരിച്ച ആപ്പിൾ 11 മോഡലുകളിൽ 5.8 ഇഞ്ച്, 6.1 ഇഞ്ച്, 6.5 ഇഞ്ച് എന്നീ സ്ക്രീൻ വലിപ്പമാണെന്നാണ് സൂചനകൾ എന്തായാലും ഐഫോൺ പ്രേമികൾ പുതിയ മോഡലുകൾക്കായി കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു. സെപ്റ്റംബർ 12 മുതലായിരിക്കും പുതിയ മോഡലുകൾ പുറത്തിറങ്ങുക.