ഇന്ത്യയില്‍ ആപ്പിളിന്റെ ആദ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ സെപ്റ്റംബര്‍ 23ന്

ന്യൂ ഡൽഹി: ഇന്ത്യയിൽ ആപ്പിളിന്റെ ആദ്യത്തെ ഓണ്‍ലൈന്‍ റീട്ടെയില്‍ സ്റ്റോര്‍ സെപ്റ്റംബര്‍ 23ന് ആരംഭിക്കും. തുടക്കത്തില്‍ ആപ്പിളിന്റെ ഉത്പന്നങ്ങള്‍ മാത്രമാകും വില്‍പ്പന. പിന്നീട് മറ്റ് ഉത്പാദകരുടെ ഉൽപ്പന്നങ്ങളും ഉൾപ്പെടുത്താനാണ് സാധ്യത. മാക് കമ്പ്യൂട്ടറുകള്‍, ഐപാഡ് തുടങ്ങിയവ പ്രത്യേക വിലയിൽ ഇന്ത്യയിൽ ലഭ്യമാക്കും. ഉപഭോക്താക്കളുടെ സഹായത്തിനായി ഓൺലൈൻ ടീമും പ്രവർത്തിക്കും. ഇതോടൊപ്പം ഇംഗ്ലീഷിൽ ഓൺലൈൻ സഹായവും ഹിന്ദിയിലും ഇംഗ്ലീഷിലും ഫോൺ കോൾ സഹായവും ആപ്പിൾ വാഗ്ദാനം ചെയ്യുന്നു. യുപിഐ, കാഷ് ഓണ്‍ ഡെലിവറി എന്നീ പണമിടപാട് സംവിധാനങ്ങളും ഉണ്ടാകും.

author-image
Sooraj Surendran
New Update

ആപ്പിള്‍ സ്വന്തമായി ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഒരുക്കുന്ന 37-ാമത്തെ രാജ്യമാണ് ഇന്ത്യ. ആമസോൺ, ഫ്ലിപ്കാർട്ട് പോലുള്ള ഇ-കൊമേഴ്‌സ് സ്റ്റോറുകളിലൂടെ ആപ്പിൾ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിട്ടുണ്ടെങ്കിലും ദീപാവലിക്ക് മുൻപ് ആപ്പിൾ സ്വന്തമായി ഒരു സ്റ്റോർ ഓൺലൈനിൽ തുറക്കുമെന്ന് ബ്ലൂംബെർഗ് കഴിഞ്ഞ മാസം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രഖ്യാപനം.

apple store online india