ഐഫോണ്‍ 11 വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിള്‍

ഐഫോണ്‍ 11 വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിള്‍

author-image
mathew
New Update
ഐഫോണ്‍ 11 വിപണിയിലെത്തിക്കാനൊരുങ്ങി ആപ്പിള്‍

സെപ്റ്റംബര്‍ 10 ന് കാലിഫോര്‍ണിയയിലെ കുപെര്‍ട്ടിനോയിലെ ആസ്ഥാനത്ത് തങ്ങളുടെ ഏറ്റവും പുതിയ ഐഫോണുകള്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങി ആപ്പിള്‍. ഐഫോണ്‍ 11 എന്നാണ് ഏറ്റവും പുതിയ മോഡലിന് പേര് നല്‍കിയിരിക്കുന്നത്. ഐഫോണ്‍ എക്‌സ്ആര്‍, ഐഫോണ്‍ എക്‌സ്എസ്, ഐഫോണ്‍ എക്‌സ്എസ് മാക്‌സ് എന്നിവയ്ക്ക് പിന്നാലെ മൂന്ന് പുതിയ ഐഫോണുകളെങ്കിലും പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നത്.

പുതിയ ഐഫോണുകളില്‍ മുമ്പത്തേത്തിനെക്കാള്‍ പുതുമ കൊണ്ടുവരാന്‍ കമ്പനി എപ്പോഴും ശ്രമിക്കാറുണ്ട്. ഇത്തവണയും ക്യാമറയില്‍ നൂതനമായൊരു അപ്‌ഡേറ്റ് ആപ്പിള്‍ അവതരപ്പിക്കുന്നുണ്ട്. അധിക അള്‍ട്രാ-വൈഡ് ആംഗിള്‍ സെന്‍സറിനെ ഉള്‍ക്കൊള്ളുന്നതിനായി ക്യാമറ സെന്‍സറുകളുടെ എണ്ണവും പുതിയ മോഡലില്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. പുതിയ ഐഫോണുകള്‍ മികച്ച ലോലൈറ്റ് ഇമേജുകളും വീഡിയോ റെക്കോര്‍ഡിംഗ് സംവിധാനവും നല്‍കാന്‍ പര്യാപ്തമായവയാണ്.. ഒപ്റ്റിക്കല്‍ സൂം സംവിധാനവും ഐഫോണ്‍ 11ല്‍ ഒരുക്കിയിട്ടുണ്ട്.

apple iphone 11