അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രോ എം2 ഡിസംബര്‍ 11ന് ഇന്ത്യയില്‍ അവതരിപ്പിക്കും

By Anju N P.05 12 2018

imran-azhar

 

അസ്യൂസിന്റെ പുതിയ സ്മാര്‍ട്ഫോണായ സെന്‍ഫോണ്‍ മാക്സ് പ്രോ എം2 ഡിസംബര്‍ 11ന് ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. 6 ഇഞ്ച് ഫുള്‍ എച്ച്ഡി നോച്ച് ഡിസ്പ്ലേയിലിറങ്ങുന്ന ഫോണ്‍ ഫ്ളിപ്കാര്‍ട്ടിലും ലഭ്യമാണ്. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 660/670 പ്രൊസസറിലാകും ഫോണ്‍ പ്രവര്‍ത്തിക്കുക.

 

4ജിബി, 6 ജിബി, 8 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വാരിയന്റുകളാണ് ഫോണിനുള്ളത്. ഡ്യുവല്‍ റിയര്‍ ഫേസിങ് ക്യാമറയുമാണ്. ഒറ്റ ചാര്‍ജിങില്‍ 2 ദിവസം നീണ്ടു നില്‍ക്കുന്ന ബാറ്ററി പവറും ഉണ്ടാകുമെന്നാണ് കമ്ബനിയുടെ വാദം. ഗൊറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷനും ഫോണിനുണ്ടാകും. 12,999 രൂപയാകും ഫോണിന്റെ വിലയെന്നാണ് കരുതപ്പെടുന്നത്.

 

OTHER SECTIONS