ബിഗ് ബില്യണ്‍ ഡേയ്‌സ് ഇന്ന് മുതൽ

By online desk.29 09 2019

imran-azhar

 

ന്യൂ ഡല്‍ഹി : ഇ-കൊമേഴ്‌സ് ഭീമനായ ഫ്‌ളിപ്‌കാർട്ട് ഒരുക്കുന്ന ബിഗ് ബില്യണ്‍ ഡേയ്‌സ് ഇന്നു മുതല്‍. ഒക്ടോബര്‍ നാല് വരെയാണ് ഈ ഷോപ്പിങ് മാമാങ്കം.ഓഫറുകളുടെ വന്‍നിരയാണ് ഫ്ലിപ്‌കാർട്ട് ഉപഭോക്താക്കൾക്ക് മുന്നില്‍ വെയ്ക്കുന്നത്. ഷോപ്പിങ് അനായാസമാക്കാനും വിപണന രംഗത്തെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാനും ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരുമായി ഫ്ലിപ്‌കാർട്ട് ധാരണയിലെത്തിയിട്ടുണ്ട്. വീട്ടുപകരണങ്ങള്‍, ടിവി, ബ്യൂട്ടി ഐറ്റംസ്, സ്മാര്‍ട്ട് ഫോണുകള്‍, കളിപ്പാട്ടങ്ങള്‍, സ്മാര്‍ട്ട് ഡിവൈസുകള്‍ എന്നിവ സെപ്റ്റംബര്‍ 29 നും മൊബൈല്‍ ആന്‍ഡ് ടാബ്ലറ്റ്‌സ്, ഗാഡ്ജസ്റ്റ് എന്നിവ സെപ്റ്റംബര്‍ 30നും വില്‍പ്പനയാരംഭിക്കും.

OTHER SECTIONS