
ഹോങ്കോങ്: ഒരു വ്യക്തിയുടെ ഐഡന്‍റിറ്റിയും, ലോക്കേഷനും മറച്ച് വച്ച് തീര്‍ത്തും എന്‍ക്രിപ്റ്റായി വിലക്കുകള്‍ മറികടന്ന് സെര്‍വറില്‍ എത്തിച്ചേരാന്‍ കഴിയുന്ന സംവിധാനമാണ് വിർച്വൽ പ്രൈവറ്റ് നെറ്റ് വർക്ക് (VPN) എന്ന് പറയുന്നത്. ഇത്തരത്തിലുള്ള വിപിഎൻ സർവീസുകൾ ഉപയോഗിച്ചവർക്ക് ഇപ്പോൾ എട്ടിന്റെ പണിയാണ് കിട്ടിയിരിക്കുന്നത്. വിവിഎന്‍ സേവനങ്ങള്‍ ഉപയോഗിച്ചവരുടെ 1.2 ടെറാ ബൈറ്റ് വിവരങ്ങളാണ് ചോര്‍ന്നത്. യുഎഫ്ഒ വിപിഎന്‍ എന്ന വിപിഎന്‍ സര്‍വീസില്‍ നിന്നും മാത്രം 894 ജിബി ഡാറ്റ ചോര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.
എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് യുഎഫ്ഒ വിപിഎന്‍ നൽകുന്ന വിശദീകരണം ഞങ്ങളുടെ ട്രാഫിക്ക് കൃത്യമായി മോണിറ്റര്‍ ചെയ്യുന്നുണ്ടെന്നും സംശയകരമായ കാര്യങ്ങള്‍ ഇതുവരെ കണ്ടെത്തിയില്ലെന്നുമാണ്. ഫാസ്റ്റ് വിപിഎന്‍, ഫ്രീ വിപിഎന്‍, സൂപ്പര്‍ വിപിഎന്‍, ഫ്ലാഷ് വിപിഎന്‍, സെക്യൂര്‍ വിപിഎന്‍, റാബിറ്റ് വിപിഎന്‍. എന്നീ സർവീസുകളിലാണ് ഡാറ്റ ചോർച്ച നടന്നതെന്ന് വിപിഎന്‍ മെന്‍റര്‍ എന്ന ഏജന്‍സി പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
