By online desk.11 04 2019
500 മില്യ ട്രല്ലിയൺ കിലോമീറ്ററുകള്‍ക്കകലെയുള്ള തമോഗര്‍ത്തം അഥവാ ബ്ലാക്ക് ഹോളിന്റെ ചിത്രം ആദ്യചിത്രം പുറത്തുവിട്ട് ശാസ്ത്രലോകം.. എട്ട് ടെലസ്കോപ്പുകളുടെ സഹായത്തോടെയാണ് ഈ സംരംഭം വിജയിപ്പിച്ചെടുത്തത്. ഈ ശാസ്ത്ര മുന്നേറ്റേത്തിന്റെ വിശദാംശങ്ങള്‍ ആസ്ട്രോഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സില്പ്രസിദ്ധീകരിച്ചിട്ടുണ്ട്.
. നമ്മുടെ സൗരയൂഥത്തെക്കാള്‍ വലിപ്പമുള്ള ഒന്നാണ് ഈ തമോഗര്‍ത്തം .സൂര്യനെക്കാള്‍ 6.5 ബില്യൺ മടങ്ങ് പിണ്ഡം ഈ തമോഗര്‍ത്തത്തിനുണ്ട്. പ്രപഞ്ചത്തില്‍ ഇ് കണ്ടെത്തപ്പെട്ടിട്ടുള്ള തമോഗര്‍ത്തങ്ങളില്‍ ഏറ്റവും വലുതാണിത്.
വളരെ ഉയര്‍ന്ന മാസുള്ള നക്ഷത്രങ്ങളാണ് തമോഗര്‍ത്തങ്ങള്‍ അഥവാ 'ബ്ലാക്ക്ഹോളുകളായി മാറുക. പ്രകാശത്തിനുപോലും പുറത്തുപോകാന്‍ കഴിയാത്തത്ര ഗുരുത്വാകര്‍ഷണമാണ് ബ്ലാക് ഹോളുകളുടെ പ്രത്യേക. അതുകൊണ്ടുതന്നെ 'ബ്ലാക്ക്ഹോളിനെ കാണാന്‍ സാദ്ധ്യമല്ല.
ബ്ലാക്ക്ഹോളില്‍ നിന്നും ഒരു നിശ്ചിത അകലത്തിനുള്ളില്‍ എത്തുന്ന എല്ലാ വസ്തുക്കളെയും തരംഗങ്ങളെയും ബ്ലാക്ക്ഹോള് തനിക്കുള്ളിലേക്കു വലിച്ചു ചേര്‍ക്കും. എന്നാല്‍ ഈ പരിധിക്ക് പുറത്തുള്ളവയ്ക്ക് രക്ഷപ്പെടാം. ഇവന്റ് ഹൊറൈസന്‍ എന്നാണ് ഈ പരിധിയെ വിളിക്കുക.