വിമാനടിക്കറ്റുകളും ഇനി മുതൽ ആമസോൺ വഴി ബുക്ക് ചെയ്യാം

By anju.19 05 2019

imran-azhar

ബാംഗ്ലൂര്‍: ഇന്ത്യക്കാര്‍ക്ക് ഇനിമുതല്‍ ആമസോണ്‍ ആപ്പ് വഴി വിമാനടിക്കറ്റ് ബുക്ക് ചെയ്യാം. ഷോപ്പിങ്, മണിട്രാന്‍സ്ഫര്‍, ബില്‍ അടയ്ക്കല്‍, മൊബൈല്‍ റീചാര്‍ജ് തുടങ്ങിയവ പോലെ വളരെ എളുപ്പത്തില്‍ ഇനി വിമാനടിക്കറ്റുകളും ആമസോണ്‍ ആപ്പ് വഴി ലഭിക്കും. ഓണ്‍ലൈന്‍ ട്രാവല്‍ സേവന ദാതാക്കളായ ക്ലിയര്‍ ട്രിപ്പുമായി സഹകരിച്ചാണ് ആമസോണ്‍ പുതിയ സംവിധാനം നടപ്പാക്കിയിരിക്കുന്നത്.

 

ആഭ്യന്തര വിമാന ടിക്കറ്റുകളാണ് ആപ്പ് വഴി ലഭിക്കുക. ഉപഭോക്തക്കള്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ യാതൊരുവിധ നിരക്കുകളും ഇടാക്കില്ലെന്നും കമ്പനി വ്യക്തമാക്കി. ആമസോണ്‍ വെബ്സൈറ്റിലും ആപ്പിലും കാണുന്ന ഫ്ലൈറ്റ് ഐക്കണുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാമെന്നും ആമസോണ്‍ അറിയിച്ചു.

OTHER SECTIONS