പണമിടപാടുകള്‍ക്കായി ബിഎസ്എന്‍എല്‍ മൊബൈല്‍ വാലറ്റ് ആപ്പ്‌

By anju.18 Aug, 2017

imran-azhar

 

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ വഴി ഏതുതരം ബാങ്ക് ഇടപാടും സാധ്യമാക്കുന്ന മൊബൈല്‍ വാലറ്റുമായി ബിഎസ്എന്‍എല്‍. മൊബിക്വിക്കുമായി സഹകരിച്ചുകൊണ്ടാണ് 10 കോടിയിലധികം വരുന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടുകൊണ്ട് ബിഎസ്എന്‍എല്‍ മൊബൈല്‍ വാലറ്റ് പുറത്തിറക്കിയിരിക്കുന്നത്.

 

15 ലക്ഷത്തിലധികം വ്യാപാരികളുമായി പണമിടപാട് നടത്താനുള്ള സൗകര്യമാണ് ഇത് വഴി ബിഎസ്എന്‍എല്‍ വാലറ്റിലൂടെ ലഭിക്കുന്നത്. ഓണ്‍ലൈന്‍ റീചാര്‍ജ്, ബില്‍ പേമെന്റ്, ബസ് ബുക്കിങ്, ഷോപിങ്, ട്രെയിന്‍ ടിക്കറ്റ് ബുക്കിങ് തുടങ്ങിയ സൗകര്യങ്ങളും ഈ ആപ്പിലുണ്ടാവും. ബിഎസ്എന്‍എല്‍ കണക്ഷനുകള്‍ക്ക് ഏറെ സ്വീകാര്യതയുള്ള രാജ്യത്തെ ഗ്രാമീണ മേഖലയിലെ ഉപയോക്താക്കള്‍ക്ക് ഉപയോഗപ്രദമാവും ഈ പുതിയ ആപ്പ്.

 

എല്ലാവര്‍ക്കും പരിധിയില്ലാതെ സൗകര്യപൂര്‍വം ഉപയോഗിക്കാനും സുഖകരമായ പണമിടപാടുകള്‍ക്കും മൊബിക്വിക് സഹകരണത്തോടെയുള്ള ഈ ആപ്പ് സഹായകരമാവുമെന്ന് ബിഎസ്എന്‍എല്‍ ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ അറിയിച്ചു.

 

സ്മാര്‍ട് ഫോണുകളിലും ഫീച്ചര്‍ ഫോണുകളിലും ഉപയോഗിക്കാന്‍ സാധിക്കുന്ന വിധത്തിലായിരിക്കും ബിഎസ്എന്‍എല്‍ വാലറ്റ് പുറത്തിറക്കുകയെന്നും ബിഎസ്എന്‍ എഎല്‍അധികൃതര്‍ പറഞ്ഞു.

OTHER SECTIONS