ബിഎസ്എൻഎലിന് വൻ പ്രതിസന്ധി: സ്വന്തമായുള്ളത് 10.27% വരിക്കാർ മാത്രം

By Sooraj Surendran .29 06 2019

imran-azhar

 

 

കൊച്ചി: ടെലികോം രംഗത്ത് ബിഎസ്എൻഎൽ വൻ പ്രതിസന്ധി നേരിടുന്നു. ടെലികോം നിയന്ത്രണ അതോറിറ്റി ഏറ്റവുമൊടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് ബിഎസ്എൻഎലിന് 10.27% വരിക്കാർ മാത്രമാണ് സ്വന്തമായുള്ളത്. അതേസമയം കേരളത്തിൽ 24.7% വിഹിതമുണ്ട് ബിഎസ്എൻഎലിന്. അതേസമയം ടെലികോം രംഗത്ത് റിലയൻസ് ജിയോയുടെ നേട്ടം അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ഡിസംബറിൽ റിലയൻസ് ജിയോ വരിക്കാരുടെ എണ്ണം 50 ലക്ഷം തികച്ചിരുന്നു. നിലവിൽ ജിയോയ്ക്ക് 78 ലക്ഷം വരിക്കാരാണുള്ളത്. അതേസമയം കേരളത്തിൽ ഇപ്പോൾ വൊഡാഫോൺ ഐഡിയയാണ് 46.2% വിഹിതവുമായി ഒന്നാം സ്ഥാനത്തുള്ളത്. സംസ്ഥാനത്ത് അകെ മൊബൈൽ വരിക്കാർ 4.41 കോടി കടന്നിരിക്കുകയാണ്.

OTHER SECTIONS