കാനഡയില്‍ ഇനി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാര്‍ത്തകള്‍ ലഭിക്കില്ല

കാനഡയിലെ ഉപഭോക്താക്കള്‍ക്ക് ഇനി ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും വാര്‍ത്തകള്‍ ലഭ്യമാകില്ല. സമൂഹമാദ്ധ്യമങ്ങളില്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് അവര്‍ മാദ്ധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം കാനഡയില്‍ നിലവില്‍ വന്നതിനെത്തുടര്‍ന്നാണ് മെറ്റയുടെ നടപടി.

author-image
Lekshmi
New Update
കാനഡയില്‍ ഇനി ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും വാര്‍ത്തകള്‍ ലഭിക്കില്ല

ഒട്ടാവ: കാനഡയിലെ ഉപഭോക്താക്കള്‍ക്ക് ഇനി ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും വാര്‍ത്തകള്‍ ലഭ്യമാകില്ല. സമൂഹമാദ്ധ്യമങ്ങളില്‍ നല്‍കുന്ന വാര്‍ത്തകള്‍ക്ക് അവര്‍ മാദ്ധ്യമസ്ഥാപനങ്ങള്‍ക്ക് പണം നല്‍കണമെന്ന നിയമം കാനഡയില്‍ നിലവില്‍ വന്നതിനെത്തുടര്‍ന്നാണ് മെറ്റയുടെ നടപടി. ഗൂഗിളും മെറ്റയുടെ പാതയില്‍ വാര്‍ത്താ സേവനം നിര്‍ത്താനാണ് സാദ്ധ്യതയെന്ന് വിലയിരുത്തപ്പെടുന്നു.

കാനഡയില്‍നിന്നുള്ള മാധ്യമസ്ഥാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്ന കണ്ടന്റുകളും വാര്‍ത്താ ലിങ്കുകളും കാനഡയിലെ ആളുകള്‍ക്ക് ഇനി മുതല്‍ ഫേസ്ബുക്കിലൂടെയും ഇന്‍സ്റ്റഗ്രാമിലൂടെയും കാണാന്‍ സാധിക്കില്ലന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്. ആസ്‌ട്രേലിയയിലും സമാനമായ നിയമം പ്രാബല്യത്തിലായിരുന്നു.

facebook instagram canada Meta