കാര്‍ബണ്‍ എ41 പവര്‍ സ്മാര്‍ട്ട് ഫോണ്‍ ഇന്ത്യയില്‍ വിപണിയില്‍

By Anju N P.10 Aug, 2017

imran-azhar

 

കാര്‍ബണിന്റെ പുതിയ പവര്‍ സ്മാര്‍ട്ട്ഫോണ്‍ 'കാര്‍ബണ്‍ എ41' ഇന്ത്യന്‍ വിപണിയില്‍ എത്തി. കാര്‍ബണ്‍ ഓറ നോട്ട് പ്ലേ പുറത്തിറക്കിയതിന് പിന്നാലെയാണ് കാര്‍ബണ്‍ എ41 പവര്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്. ബ്ലാക്ക് ഷാംപെയ്ന്‍, ബ്ലാക്ക് റെഡ്, ബ്ലാക്ക് വൈറ്റ് ഷാംപെയ്ന്‍ എന്നീ നിറങ്ങളില്‍ ഉള്ള കാര്‍ബണ്‍ എ41-ന് 4,099 രൂപയാണ് വില.

 

2 മെഗാ പിക്സെല്‍ റിയര്‍ കാമറയും മുന്‍പില്‍ വീഡിയോ ചാറ്റിംഗ് സംവിധാനമുള്ള വിജിഎ കാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 7.0 നൗഗാട് ആണ് കാര്‍ബണ്‍ എ41 പവറിലുള്ളത്. ഡ്യുവല്‍ സിം, 4 ഇഞ്ച് (480×800 പിക്സെല്‍സ്) WVGA ഡിസ്പ്ലേ, 1 ജിപി റാമോടുകൂടിയ 1.3GHz കോഡ് കോര്‍ പ്രോസസ്സര്‍, 8 ജിബി ഇന്‍ബില്‍ട്ട് സ്റ്റോറേജ് എന്നിങ്ങനെയാണ് സവിശേഷതകള്‍.

 

2300mAh ബാറ്ററിയാണ് ഫോണിനുള്ളത്. വൈ ഫൈ 802.11 b/g/n, ബ്ലൂട്ടൂത്, 4 ജി വോള്‍ട്ടെ (VoLTE), മൈക്രോ യൂഎസ്ബി പോര്‍ട്ട് തുടങ്ങിയവയാണ് കണക്റ്റിവിറ്റി സംവിധാനങ്ങള്‍. 130 ഗ്രാമാണ് ഭാരം.

 

OTHER SECTIONS