ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നാല്‍ തന്നെ ആരും തിരിച്ചറിയില്ലെന്നു കരുതിയ കുറ്റവാളിക്ക് കിട്ടിയത് എട്ടിന്റെ പണി; പുതിയ സാങ്കേതിക വിദ്യയുമായി ചൈന

By Abhirami Sajikumar.14 Apr, 2018

imran-azhar

 

ബെയ്ജിങ്: 60,000 പേര്‍ പങ്കെടുത്ത സംഗീതപരിപാടിയിലേക്ക് ചെന്നു കയറിയ കുറ്റവാളിയെ പൊലീസ് പിടികൂടി. അതിന് പൊലീസിനെ സഹായിച്ചതാവട്ടെ ചൈനയുടെ ഫേസ് റെക്കഗ്‌നിഷന്‍ സാങ്കേതികവിദ്യയും.

 

 

സ്റ്റേഡിയത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ തന്നെ അയോ എന്ന് വിളിക്കപ്പെടുന്ന ആ കുറ്റവാളിയുടെ മുഖം നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിരുന്നു. മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ ഉള്‍പ്പെടുത്തിയിട്ടുള്ള ക്യാമറ അയോയെ തിരിച്ചറിഞ്ഞതോടെ വിവരം പൊലീസ് അധികൃതരെ അറിയിക്കുകയായിരുന്നു. അങ്ങനെയാണ് പരിപാടിക്കിടെ ആള്‍ക്കൂട്ടത്തില്‍ നിന്ന് അയോയെ പിടികൂടിയത്. 

 

സാമ്ബത്തിക കുറ്റകൃത്യങ്ങളുടെ പേരില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരുന്ന വ്യക്തിയാണ് അയോ. തികച്ചും അപ്രതീക്ഷിതമായി പിടിയിലായതിന്റെ ഞെട്ടലിലായിരുന്നു അയോയെന്ന് പൊലീസ് പറയുന്നു. ചൈനയുടെ വികസിച്ചുവരുന്ന അതിനൂതന സാങ്കേതികവിദ്യയുടെ മികച്ച ഉദാഹരണമാണ് അയോ പിടിയിലായ സംഭവം.

അതേസമയം, ജനങ്ങളുടെ മേല്‍ എല്ലാ അര്‍ഥത്തിലും പിടിമുറുക്കുന്ന ചൈനീസ് ഭരണകൂടത്തിന്റെ തന്ത്രമായും ഈ സാങ്കേതികവിദ്യയെ വിലയിരുത്തുന്നവരുണ്ട്. മനുഷ്യാവകാശസംഘടനകളടക്കം ഇക്കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

Dailyhunt

OTHER SECTIONS