ക്ലൗഡ് ആപ്പുകള്‍ ഇനി നോക്കിയ 106 4ജി, നോക്കിയ 110 4ജി ഫോണുകളിലും!

യൂട്യൂബ് ഷോര്‍ട്ട്സ്, ബിബിസി ഹിന്ദി, സോകോബന്‍, 2048 ഗെയിം, ടെട്രിസ് എന്നിവയുള്‍പ്പെടെ എട്ട് വ്യത്യസ്ത ക്ലൗഡ് ആപ്പുകൾ ഉപയോക്താക്കൾക്ക് ഫീച്ചര്‍ ഫോണുകളായ നോക്കിയ 106 4ജി, നോക്കിയ 110 4ജി ഫോണുകളിൽ ലഭിക്കും.

author-image
Greeshma Rakesh
New Update
ക്ലൗഡ് ആപ്പുകള്‍ ഇനി നോക്കിയ 106 4ജി, നോക്കിയ 110 4ജി ഫോണുകളിലും!

 

കൊച്ചി: നോക്കിയ 106 4ജി, നോക്കിയ 110 4ജി ഫോണുകളില്‍ യൂട്യൂബ് ഷോര്‍ട്ട്സ് ഉള്‍പ്പെടെയുള്ള ക്ലൗഡ് ആപ്പുകള്‍ അവതരിപ്പിച്ച് നോക്കിയ ഫോണ്‍ നിര്‍മാതാക്കളായ എച്ച്എംഡി.

ഇനി മുതല്‍ നോക്കിയ ഈ ഫോണുകളില്‍ ഉപഭോക്താക്കള്‍ക്ക് പ്രിയപ്പെട്ട എല്ലാ ഹ്രസ്വ വീഡിയോകളും തടസങ്ങളില്ലാതെ സുഗമമായി കാണാം. യൂട്യൂബ് ഷോര്‍ട്ട്സ്, ബിബിസി ഹിന്ദി, സോകോബന്‍, 2048 ഗെയിം, ടെട്രിസ് എന്നിവയുള്‍പ്പെടെ എട്ട് വ്യത്യസ്ത ക്ലൗഡ് ആപ്പുകൾ ഉപയോക്താക്കൾക്ക് ഫീച്ചര്‍ ഫോണുകളായ നോക്കിയ 106 4ജി, നോക്കിയ 110 4ജി ഫോണുകളിൽ ലഭിക്കും.

ഈ ആപ്പുകള്‍ വഴി വീഡിയോകള്‍ മാത്രമല്ല, ഒപ്പം വാര്‍ത്തകള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍, ക്രിക്കറ്റ് സ്‌കോറുകള്‍, രസകരമായ ഗെയിമുകള്‍ എന്നിവ എളുപ്പത്തില്‍ ആക്സസ് ചെയ്യാം. ക്ലൗഡ് അധിഷ്ടിത ആപ്പുകളായതിനാല്‍ വേഗത്തിലും എളുപ്പത്തിലും ഉപയോഗിക്കാനും സാധിക്കും.

നിലവിലുള്ള നോക്കിയ 110 4ജി ഉപയോക്താക്കള്‍ക്കും ക്ലൗഡ് ആപ്പുകളുടെ ഗുണം ആസ്വദിക്കാം.

ഇതിനായി അടുത്ത രണ്ടാഴ്ച്ചയ്ക്കുള്ളില്‍ ഫോണുകളിലേക്ക് സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ അയക്കും. നിലവില്‍ നോക്കിയ 106 4ജി, നോക്കിയ 110 4ജി മോഡലുകള്‍ യുപിഐ സ്‌കാന്‍ ആന്‍ഡ് പേ ഫീച്ചര്‍ പിന്തുണയ്ക്കുന്നുണ്ട്. നോക്കിയ 106 4ജിക്ക് 2199 രൂപയും, നോക്കിയ 110 4ജിക്ക് 2399 രൂപയുമാണ് വിപണി വില.

nokia technology nokia 106 4g cloud apps Nokia 110 4G