കൂൾപാഡ്‌ രണ്ടു സ്മാർട്ട്ഫോൺ മോഡലുകൾ ഇന്ത്യയിൽ എത്തിക്കുന്നു

By Abhirami Sajikumar.14 Apr, 2018

imran-azhar

 

ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ കൂള്‍പാഡ് പുതിയ രണ്ട് സ്മാര്‍ട്ട്ഫോണുകളെ ഇന്ത്യയിലെത്തിച്ചു. കൂള്‍പാഡ് A1, കൂള്‍പാഡ് മെഗാ 4A എന്ന സ്മാര്‍ട്ട്ഫോണുകളാണ് അവതരിപ്പിച്ചത്. കൂള്‍പാഡ് A1ന് 5,499 രൂപയും, കൂള്‍പാഡ് മെഗാ 4A 4,299 രൂപയിലുമാണ് എത്തുന്നത്. ഗോള്‍ഡ് നിറത്തില്‍ എത്തിയിരിക്കുന്ന ഈ സ്മാര്‍ട്ട്ഫോണുകളുടെ വില്പന ഏപ്രില്‍ 12 ന് ആരംഭിക്കും.

കൂള്‍പാഡ് A1 സവിശേഷതകള്‍

5 ഇഞ്ച് ഡിസ്പ്ലെ, 1.1GHz ക്വാഡ് കോര്‍ പ്രോസസര്‍, 2GB റാം, 16GB സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 7.1 നുഗട്ട്, 2500mAh ബാറ്ററി, 8MP റിയര്‍ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ  

 

കൂള്‍പാഡ് മെഗാ 4A സവിശേഷതകള്‍

5 ഇഞ്ച് ഡിസ്പ്ലെ, 1.3GHz ക്വാഡ് കോര്‍ പ്രോസസര്‍, 1GB റാം, 16GB സ്റ്റോറേജ്, ആന്‍ഡ്രോയിഡ് 7.1 നുഗട്ട്, 2000mAh ബാറ്ററി, 5MP റിയര്‍ ക്യാമറ, 2MP ഫ്രണ്ട് ക്യാമറ  

OTHER SECTIONS