ടെലഗ്രാമിനും പിടിവീഴും: ഇ-പേപ്പർ അനധികൃതമായി അപ്ലോഡ് ചെയ്യുന്നവരുടെ വിവരം നൽകണമെന്ന് കോടതി

മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിനോട് ഉപഭോക്താക്കളുടെ വിവരം നൽകാൻ നിർദേശിച്ച് ഡൽഹി ഹൈകോടതി.

author-image
Lekshmi
New Update
ടെലഗ്രാമിനും പിടിവീഴും: ഇ-പേപ്പർ അനധികൃതമായി അപ്ലോഡ് ചെയ്യുന്നവരുടെ വിവരം നൽകണമെന്ന് കോടതി

ന്യൂഡൽഹി: മെസേജിങ് ആപ്ലിക്കേഷനായ ടെലഗ്രാമിനോട് ഉപഭോക്താക്കളുടെ വിവരം നൽകാൻ നിർദേശിച്ച് ഡൽഹി ഹൈകോടതി.ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന്‍റെ ഇ-പേപറുകൾ ടെലഗ്രാം ഗ്രൂപ്പുകളിലൂടെ അനധികൃതമായി പങ്കുവെച്ചവരുടെ വിവരങ്ങൾ നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.ദൈനിക് ജാഗരൺ ഉടമകളായ ജാഗരൺ പ്രകാശ് ലിമിറ്റഡ് നൽകിയ ഹരജിയിലാണ് നടപടി.പണമടച്ച് വരിക്കാരാകുന്നവർക്ക് മാത്രമാണ് ദൈനിക് ജാഗരൺ ഇ-പേപർ വായിക്കാൻ ലഭ്യമാകൂ.

എന്നാൽ, പി.ഡി.എഫ് രൂപത്തിൽ ഡൗൺലോഡ് ചെയ്യുന്ന ഇ-പേപർ വിവിധ ടെലഗ്രാം ചാനലുകളിലൂടെ പങ്കുവെക്കപ്പെട്ടിരുന്നു.തുടർന്ന് ഇതിനെതിരെ 2020ലാണ് പത്ര ഉടമകൾ നിയമനടപടി ആരംഭിച്ചത്.ഇ-പേപർ പങ്കുവെച്ച ഉപഭോക്താക്കളുടെ വിവരം നൽകാൻ 2020 മേയിൽ കോടതി ടെലഗ്രാമിനോട് നിർദേശിച്ചിരുന്നു.

എന്നാൽ, ടെലഗ്രാം വിവരം നൽകാതായതോടെ 2020 ഡിസംബറിൽ പത്ര ഉടമകൾ ഇക്കാര്യം കോടതിയുടെ ശ്രദ്ധയിൽപെടുത്തി.ഇ-പേപറുകൾ പങ്കുവെച്ച ചാനലുകൾ നീക്കം ചെയ്തതായും പക്ഷേ ഉപഭോക്താക്കളുടെ വിവരം നൽകുന്നതിന് തടസങ്ങളുണ്ടെന്നും ടെലഗ്രാം കോടതിയെ അറിയിച്ചു.

telegram court epaper