ലഭിക്കാതെ പോയ നൊബേല്‍ പുരസ്‌കാരത്തെ കുറിച്ച് പറഞ്ഞ് ഇ സി ജി സുദര്‍ശന്‍ രംഗത്ത്

By Ambily chandrasekharan.15 May, 2018

imran-azhar

 

 

ലഭിക്കാതെ പോയ നൊബേല്‍ പുരസ്‌കാരത്തെ കുറിച്ച് പറഞ്ഞ് ഇ സി ജി സുദര്‍ശന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.'എനിക്ക് നൊബേല്‍ സമ്മാനം കിട്ടിയിരുന്നെങ്കില്‍ അത് പലതും മാറ്റിമറിക്കുമായിരുന്നുവെന്നും,മാത്രമല്ല, ഒന്നാമത് എല്ലാവരും സത്യം തിരിച്ചറിഞ്ഞേനെയെന്നും അദ്ദേഹം പറയുന്നു. അതല്ല പ്രധാനം,തനിക്ക് തരാതിരിക്കാന്‍ ചിലര്‍ നോക്കുമ്പോള്‍ അവരെ നിര്‍ബന്ധിക്കാന്‍ ഒക്കില്ല' എന്നും അദ്ദേഹം പറഞ്ഞു.ഇ സി ജി സുദര്‍ശന്‍ എന്ന മലയാളി ശാസ്ത്രജ്ഞന്‍ തന്റെ ശാസ്ത്രജീവിതത്തിന്റെ കഥയാണ് ഇവിടെ പറയുന്നത്. പുറംലോകം ബഹുമാനത്തോടെയും ഭയപ്പാടോടെയും നോക്കിക്കാണുന്ന ശാസ്ത്രലോകത്ത് വഞ്ചനകളുടെയും തിരസ്‌കാരത്തിന്റെയും ഞെട്ടിപ്പിക്കുന്ന കഥകള്‍ കൂടിയുണ്ടെന്നുളളത് സത്യമാണ്. ഒരു സിദ്ധാന്തവും ഇവിടെ അവസാനവാക്കില്ല എന്ന് സുദര്‍ശന്‍ പറയുമ്പോള്‍ അതില്‍ ആത്മജ്ഞാനത്തിന്റെ നിറവാണുള്ളത് എന്ന് തിരിച്ചറിയുക.

OTHER SECTIONS