കോവിഡ് 19: ഇ-കൊമേഴ്‌സ് കമ്പനികൾ പ്രവർത്തനം നിർത്തുന്നു

By Sooraj Surendran.26 03 2020

imran-azhar

 

 

മുംബൈ: കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച സമ്പൂർണ ലോക്ക്ഡൗണിനെ തുടർന്ന് പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനികൾ ട്രെയിൻ സർവീസുകളും നിരോധിച്ചതോടെ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്ലിപ്‌കാർട്ട് കനത്ത പ്രതിസന്ധിയിലായിരുന്നു. ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ പ്രവർത്തനം താത്കാലികമായി നിർത്തുകയാണെന്നും, എല്ലാവരും വീടുകളിൽ തന്നെ സുരക്ഷിതമായി കഴിയണമെന്നും ഫ്ലിപ്‌കാർട്ട് അറിയിച്ചു.

 

ആമസോൺ, സ്നാപ്ഡീൽ, ബിഗ് ബാസ്കറ്റ്, ഗ്രോഫേഴ്‌സ് എന്നിവയും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ആമസോൺ പൂർണമായും പ്രവർത്തനം നിർത്തിയിട്ടില്ല. അവശ്യവസ്തുക്കളുടെ ഓർഡറുകൾ ഇപ്പോഴും സ്വീകരിക്കുന്നുണ്ട്. അതേസമയം ലോക്ക്ഡൗണിൽ നിന്നും ഇ-കൊമേഴ്‌സ് കമ്പനികളെയും ഭക്ഷണം, മരുന്ന്, വൈദ്യോപകരണ വിതരണത്തെയും ഒഴിവാക്കിയിട്ടുണ്ട്. ബിഗ്ബാസ്കറ്റ്, ഗ്രോഫേഴ്‌സ് പോലുള്ള ഇ- കൊമേഴ്‌സ് റീട്ടെയിൽ സ്ഥാപനങ്ങളും പ്രവർത്തനം താത്കാലികമായി നിർത്തലാക്കിയിട്ടുണ്ട്.

 

OTHER SECTIONS