ഫേസ് ആപ്പ് സുരക്ഷാ വിവാദം; അപ്പോള്‍ മറ്റ് മൊബൈല്‍ ആപ്പുകളുടെ കാര്യമോ?

ന്യുയോര്‍ക്ക്: വയസായാല്‍ ഒരാളെ കാണാന്‍ എങ്ങനെയായിരിക്കും എന്ന് കാണിച്ചുതരുന്ന ഫെയ്‌സാപ്പ് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയാണ് സൈബര്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം.

author-image
online desk
New Update
ഫേസ് ആപ്പ് സുരക്ഷാ വിവാദം; അപ്പോള്‍ മറ്റ് മൊബൈല്‍ ആപ്പുകളുടെ കാര്യമോ?

ന്യുയോര്‍ക്ക്: വയസായാല്‍ ഒരാളെ കാണാന്‍ എങ്ങനെയായിരിക്കും എന്ന് കാണിച്ചുതരുന്ന ഫെയ്‌സാപ്പ് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയാണ് സൈബര്‍ ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഫെയ്‌സാപ്പ് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നു എന്നാണ് ആരോപണങ്ങളില്‍ പ്രദധാനം. അമേരിക്ക ഉള്‍പ്പെടെയുള്ള രാഷ്ട്രങ്ങള്‍ റഷ്യന്‍ നിര്‍മ്മിത ആപ്പിനെതിരേ ശക്തിമായി രംഗത്തുവന്നിട്ടുണ്ട്.

 

നിര്‍മ്മിത ബുദ്ധി ഉപയോഗിച്ച് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഒരാളുടെ ചിത്രം പ്രായം കൂടിയാലും കുറഞ്ഞാലും എങ്ങനെയാവും എന്ന് കാട്ടിത്തരുന്ന മൊബൈല്‍ ആപ്ലിക്കേഷനാണ് ഫെയ്‌സാപ്പ്. 2017 ജനുവരിയിലാണ് ഫെയ്‌സാപ്പ് പുറത്തിറങ്ങിയതെങ്കിലും ഇപ്പോഴാണ് അത് ചൂടേറിയ ചര്‍ച്ചയായത്. ഒരു വ്യക്തിയോട് തന്റെ 'വാര്‍ദ്ധക്യ കാല' ഫോട്ടോ ഫെയ്‌സാപ്പ് ഉപയോഗിച്ച് സൃഷ്ടിച്ച് അത് സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യാനാവശ്യപ്പെടുന്ന ഫെയ്‌സാപ്പ് ചലഞ്ച് ഇന്ന് വ്യാപകമാണ്.

രൂപം മാറ്റാനായി ഫെയ്സാപ്പില്‍ അപ് ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ സൗജന്യമായി റോയല്‍റ്റിയൊന്നും നല്‍കാതെ എത്രകാലം വേണമെങ്കിലും ലോകത്തിന്റെ ഏത് ഭാഗത്തും ഏത് കാലത്തും ഉപയോഗിക്കാനുള്ള സ്വതന്ത്രമായ അധികാരം ആപ്പിന് ലഭിക്കുന്നുവെന്നതാണ് ആരോപണത്തിന്റെ മര്‍മ പ്രധാനം. ഫെയ്സാപ്പിന്റെ ലൈസന്‍സില്‍ പറയുന്ന ഈ നിബന്ധനയില്‍ പിടിച്ചാണ് ഇത് സുരക്ഷിതമല്ലെന്ന വാദം ഉയരുന്നത്. സെലിബ്രിറ്റികളുടെ ഫോട്ടോകള്‍ ഈ രീതിയില്‍ ഉപയോഗിക്കാന്‍ ആപ്പിന് സാധിക്കുമെന്നത് അവരെ സംബന്ധിച്ചിടത്തോളം വലിയ നേട്ടവുമാണ്. അതേസമയം, ആപ്പില്‍ അപ്ലോഡ് ചെയ്യപ്പെടുന്ന ചിത്രമല്ലാതെ മറ്റൊന്നും വ്യക്തികളെ തിരിച്ചറിയാനായി തങ്ങള്‍ ഉപയോഗിക്കുന്നില്ലെന്നാണ് കമ്പനിയുടെ വിശദാകരണം.

അതേസമയം, ഫെയ്സാപ്പ് ഉയര്‍ത്തുന്ന സുരക്ഷാ ഭീഷണിയും സ്വകാര്യതാ ലംഘനവും ചര്‍ച്ചയായ സ്ഥിതിക്ക് മറ്റ് ആപ്പുകളുടെ സുരക്ഷിതത്വത്തെ കുറിച്ചും ചര്‍ച്ച ഉയരുന്നുണ്ട്. ഫെയ്സാപ്പിന്റെ ടേംസ് ആന്റ് കണ്ടീഷന്‍സില്‍ പറയുന്നതിന് സമാനമോ അതില്‍ കൂടുതലോ ഉള്ള പ്രശ്നങ്ങള്‍ മറ്റു ആപ്പുകളിലുമുണ്ട് എന്നാണ് ഫ്രഞ്ച് സൈബര്‍ സുരക്ഷാ ഗവേഷകനായ എലിയറ്റ് അല്‍ഡേഴ്സന്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചത്. തങ്ങളുടെ ഫോട്ടോകള്‍, കോണ്‍ടാക്റ്റ് വിവരങ്ങള്‍, കാമറ, മൈക്ക് തുടങ്ങി ഏതാണ്ടെല്ലാ കാര്യങ്ങളും ഉപയോഗിക്കാനുള്ള അനുവാദമാണ് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ടേംസ് ആന്റ് കണ്ടീഷന്‍സ് സ്വീകരിക്കുക വഴി നാം കമ്പനികള്‍ക്ക് നല്‍കുന്നത്.

ഈ നിബന്ധനകള്‍ നാം വായിച്ചുനോക്കുകാണെങ്കില്‍ ഒരു മൊബൈല്‍ ആപ്പ് പോലും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ധൈര്യം വരില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സ്നാപ്ചാറ്റ് ഉള്‍പ്പെടെയുള്ള എല്ലാ ആപ്പുകളുടെ സ്ഥിതി ഇതുതന്നെയാണ്. ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള ആപ്പുകള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കുന്ന ഫോട്ടോകളും മറ്റും മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയുമെന്നും ഇത് ഫെയ്സാപ്പിന്റെ മാത്രം കാര്യമല്ലെന്നും സൈബര്‍ ലോ കണ്‍സല്‍ട്ടന്റായ അഷീത റെഗിദിയും പറയുന്നു.

 

face app